പ്രളയകാല ജാഗ്രത മുന്നറിയിപ്പുമായി സഹൃദയ

പ്രളയകാല ജാഗ്രത മുന്നറിയിപ്പുമായി സഹൃദയ

Published on

ആലങ്ങാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയും കാരിത്താസ് ഇന്ത്യയും സംയോജിച്ചു നടപ്പിലാക്കുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി പ്രളയാനന്തര മുന്നറിയിപ്പുകളുമായി 'ഡിസാസ്റ്റര്‍ ക്ലിനിക്സ്' ആലങ്ങാട് പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി പ്രവര്‍ത്തനം ആരംഭിച്ചു. ഡിസാസ്റ്റര്‍ ക്ലിനിക്സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്രാധാമണി ജയ്സിംഗ് ഫ്‌ലാഗ് ഓഫ് നടത്തി നിര്‍വഹിച്ചു. മഴക്കാല രോഗങ്ങളെക്കുറിച്ചും, കൊറോണ മുന്‍കരുതലുകളെക്കുറിച്ചും, പ്രളയാനന്തര മുന്‍കരുതലായി എമര്‍ജന്‍സി കിറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നുമെല്ലാം അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഡിസാസ്റ്റര്‍ ക്ലിനിക്സിലൂടെ ലക്ഷ്യം വക്കുന്ന തെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ജോസ് ഗോപുരത്തിങ്കല്‍, പ്രോജെക്ട് കോര്‍ഡിനേറ്റര്‍ അനന്തു ഷാജി, അയാസ് അന്‍വര്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org