ഫാ.ഹാമെല്‍: നാമകരണത്തിന്‍റെ രൂപതാഘട്ടം സമാപിച്ചു

ഫാ.ഹാമെല്‍: നാമകരണത്തിന്‍റെ രൂപതാഘട്ടം സമാപിച്ചു

രക്തസാക്ഷിയായ ഫാ. ഷാക് ഹാമെലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികളുടെ രൂപതാഘട്ടം സമാപിച്ചു. 2016 ജൂലൈ 26 റൗവെന്‍ രൂപതയിലെ തന്‍റെ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനിടെയാണ് ഫാ. ഹാമെല്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍ അതിക്രമിച്ചു കയറിയ രണ്ടു ഭീകരവാദികള്‍ വിശ്വാസികളെ ബന്ദികളാക്കിയ ശേഷം അള്‍ത്താരയില്‍ കയറി ഫാ. ഹാമെലിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഫാ. ഹാമെലിന്‍റെ രക്തസാക്ഷിത്വത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പലവട്ടം പരാമര്‍ശിച്ചിട്ടുണ്ട്. തന്‍റെ താമസസ്ഥലത്തെ സ്വകാര്യചാപ്പലില്‍ മാര്‍പാപ്പ ഫാ. ഹാമെലിനു വേണ്ടി ദിവ്യബലിയര്‍പ്പിക്കുകയും അതില്‍ ഫാ.ഹാമെലിന്‍റെ സഹോദരിയും ബന്ധുക്കളുമടങ്ങുന്ന 80 പേരുടെ സംഘം പങ്കെടുക്കുകയും ചെയ്തിരുന്നു. നാമകരണനടപടികള്‍ ആരംഭിക്കാനുള്ള 5 വര്‍ഷമെന്ന കാലയളവ് ഇളച്ചു കൊടുക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org