ഫാ. ഹാമെലിന്റെ ആദരാര്‍ത്ഥം ആയിരം വൈദികാര്‍ത്ഥികളെ പഠിപ്പിക്കുന്നു

ഫാ. ഹാമെലിന്റെ ആദരാര്‍ത്ഥം ആയിരം വൈദികാര്‍ത്ഥികളെ പഠിപ്പിക്കുന്നു

Published on

ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ മുസ്ലീം തീവ്രവാദികള്‍ കഴുത്തറുത്തു കൊന്ന ഫാ. ഷാക് ഹാമെലിനോടുള്ള ആദരാര്‍ത്ഥം എ.സി.എന്‍. എന്ന സഭാ സംഘടന ഇപ്പോള്‍ പഠനസഹായം നല്‍കുന്നത് ലോകമെങ്ങും നിന്നുള്ള ആയിരം വൈദികവിദ്യാര്‍ത്ഥികള്‍ക്ക്. ജൂലൈ 26 ന് ഫാ. ഷാക് ഹാമെലിന്റെ നാലാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ രൂപതയായ റുവെനിലെ പള്ളിയില്‍ ആചരിച്ചു. ചടങ്ങുകളിലും മൗനപ്രദക്ഷിണത്തിലും ഫ്രഞ്ച് ആഭ്യന്തരമന്ത്രിയും ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 85 വയസ്സില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മൃതസംസ്‌കാര ചടങ്ങുകളില്‍ ഫ്രാന്‍സിന്റെ ഭരണാധികാരികളും യഹൂദ, മുസ്ലീം മതപ്രതിനിധികളും ഉള്‍പ്പെടെ പതിനായിരകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഫാ. ഹാമെലിന്റെ നാമകരണ നടപടി കള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ആരംഭിച്ചിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org