ഫാ. ജിജി പുതുവീട്ടില്‍കളം വത്തിക്കാന്‍ നിരീക്ഷകന്‍

ഫാ. ജിജി പുതുവീട്ടില്‍കളം വത്തിക്കാന്‍ നിരീക്ഷകന്‍

അടുത്തവര്‍ഷം ജനുവരിയില്‍ ലെ ബനോനില്‍ കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചാസമ്മേളനത്തില്‍ കത്തോലിക്കാ സഭയുടെ നിരീക്ഷകനായി ഈശോസഭാ വൈദികനും മലയാളിയുമായ ഫാ. ജിജി പുതുവീട്ടില്‍കളം നിയമിതനായി. ഇരു സഭകളും തമ്മിലുള്ള അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സമ്മേളനമാണ് ലെബനനില്‍ നടക്കുന്നത്.

വിവിധ സഭകളെ പ്രതിനിധീകരിച്ച് മെത്രാന്മാരും ദൈവശാസ്ത്രജ്ഞരും നിരീക്ഷകരുമടക്കം മുപ്പതോളം പേരാണ് പങ്കെടുക്കുന്നത്. 2020 ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെയാണ് സമ്മേളനം. ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഫാ. ജിജിയെ നിരീക്ഷകനായി നിയമിച്ചത്. കേരളത്തില്‍ ആലപ്പുഴ സ്വദേശിയായ ഫാ. ജിജി ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ചു ചെയ്യുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും തത്ത്വശാസ്ത്രത്തിലും സിറിയന്‍ സാഹിത്യത്തിലും ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org