വൈദികന്‍റെ കൊലപാതകം: നീതി വേണമെന്നു മെക്സിക്കന്‍ മെത്രാന്മാര്‍

വൈദികന്‍റെ കൊലപാതകം: നീതി വേണമെന്നു മെക്സിക്കന്‍ മെത്രാന്മാര്‍

ഫാ. ജോസ് മര്‍ട്ടിന് ഗുസ്മാന്‍റെ കൊലപാതകത്തില്‍ കടുത്ത ദുഃഖം പ്രകടിപ്പിച്ച മെക്സിക്കന്‍ മെത്രാന്‍ സംഘം വൈദികരുടെ കൊലപാതകം തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തുകയും നീതി വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്റ് അവസാനവാരത്തില്‍ മെക്സിക്കോയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്താണ് ഫാ. ഗുസ്മാന്‍ കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കുത്തിക്കൊല്ലപ്പെടുകയായിരുന്നു ഫാ. ഗുസ്മാന്‍. കൊലപാതകത്തിനു പിന്നിലുളള വസ്തുതകള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നു മെത്രാന്മാര്‍ ആവശ്യപ്പെട്ടു. മെക്സിക്കോയില്‍ തുടരുന്ന അക്രമസംസ്കാരത്തിന്‍റെ പ്രതീകമാണ് ഈ കൊലപാതകമെന്നു മെത്രാന്മാര്‍ പറഞ്ഞു.

2012 മുതല്‍ ഇന്നു വരെയുള്ള കാലയളവില്‍ മെക്സിക്കോയില്‍ 27 കത്തോലിക്കാ വൈദികരാണ് ആകെ കൊല്ലപ്പെട്ടത്. വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന അനേകം വൈദികര്‍ ഇപ്പോഴും വധഭീഷണി നേരിടുന്നുണ്ട്. മയക്കുമരുന്നു വ്യാപാരത്തിനും കുറ്റവാളിസംഘങ്ങള്‍ക്കുമെതിരായ നിലപാടുകളാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വൈദികരുടെ രക്തസാക്ഷിത്വത്തിലേയ്ക്കു നയിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org