ഫാ. കാപ്പന്‍ അനുസ്മരണ ദേശീയ സെമിനാര്‍

ഫാ. കാപ്പന്‍ അനുസ്മരണ ദേശീയ സെമിനാര്‍

ചിന്തകനും എഴുത്തുകാരനും ഈശോസഭാംഗവുമായ ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍റെ (1924-1993) 25-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരള ജസ്വിറ്റ്സ് ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. എറണാകുളത്ത് റിന്യുവല്‍ സെന്‍ററില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാര്‍ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍റെ അടിസ്ഥാന ശീലമാകേണ്ട ചിന്തയുടെ സ്ഥാനത്ത് ആചാരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതു രാജ്യത്തെ ജനാധിപത്യത്തിനും സാമൂഹ്യജീവിതത്തിനും അപകടമാണെന്നു അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംസ്കാരത്തിന്‍റെ പരിമിതികളെ തിരുത്തുകയും സൂക്ഷ്മമായ ദര്‍ശനങ്ങളോടെ പ്രതിസംസ്കാരം നിര്‍മിക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു ഫാ. സെബാസ്റ്റ്യന്‍ കാപ്പനെന്ന് സാനു മാസ്റ്റര്‍ അനുസ്മരിച്ചു.

സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകളും കാപ്പന്‍റെ പ്രതിസംസ്കൃതി വീക്ഷണങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജസ്വിറ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ഇ.പി. മാത്യു അധ്യക്ഷത വഹിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. എ. അടപ്പൂര്‍, ദയാ ബായ്, ഡോ. കെ.ബാബു ജോസഫ്, സാറാ ജോസഫ്, റവ. ഡോ. ബിനോയ് പിച്ചളക്കാട്ട്, റവ. ഡോ. ജോര്‍ജ് തേനാടിക്കുളം, ഡോ. കെ.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഹരിയാന ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. ശിവ് വിശ്വനാഥന്, മേഴ്സി കാപ്പന്‍, സിവിക് ചന്ദ്രന്‍, റവ. ഡോ. എസ്. പൈനാടത്ത,് ബിനോയ് വിശ്വം എംപി, ഡോ. സുനില്‍ പി. ഇളയിടം, പ്രഫ. പി.കെ. മൈക്കിള്‍ തരകന്‍, ജോണ്‍ ചാത്തനാട്ട്, പ്രഫ.എം. തോമസ് മാത്യു, ഡോ. മ്യൂസ് മേരി ജോര്‍ജ്, റവ. ഡോ. പി.ടി. മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എഴുത്ത് മാസിക, ലെയോള പീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, അര്‍ണോസ് പാതിരി അക്കാദമി, സമീക്ഷ റിസര്‍ച്ച് സെന്‍റര്‍ എ ന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org