ഫാ. മാത്യു കിലുക്കന്‍ എറണാകുളം അങ്കമാലി അതിരൂപത പി ആര്‍ ഒ

ഫാ. മാത്യു കിലുക്കന്‍ എറണാകുളം അങ്കമാലി അതിരൂപത പി ആര്‍ ഒ

Published on

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത പി ആര്‍ ഒ ആയി ഫാ. മാത്യു (മഞ്ജുള്‍) കിലുക്കനെ നിയമിച്ചു. റവ. ഡോ. പോള്‍ കരേടന്‍ എറണാകുളം ലിസി ആശുപത്രി ഡയറക്ടറായി ചുമതലയേറ്റ സാഹചര്യത്തിലാണു നിയമനം. നിലവില്‍ സത്യദീപം വാരികയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണു ഫാ. കിലുക്കന്‍. ദീപിക കൊച്ചി റസിഡന്‍റ് മാനേജ രായി സേവനം ചെയ്തിട്ടുണ്ട്. അതിരൂപതയിലെ മഞ്ഞപ്ര ഇടവകാംഗമായ ഫാ. കിലുക്കന്‍ 2002 ഡിസംബര്‍ 30 നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. വടവാതൂര്‍ സെമിനാരിയിലാണു തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്മ്യുണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org