സ്തനാര്‍ബുദ ബോധവത്കരണവുമായി സഹൃദയ

സ്തനാര്‍ബുദ ബോധവത്കരണവുമായി സഹൃദയ
ഫോട്ടോ അടിക്കുറിപ്പ് : സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ സ്തനാര്‍ബുദത്തെ അതിജീവിച്ചവരെ ആദരിക്കുന്നു. സി. ആന്‍ജോ, പാപ്പച്ചന്‍ തെക്കേക്കര, പി. എം സുജാത എന്നിവര്‍ സമീപം.

വൈറ്റില : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ്. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണമെന്നും സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഓര്‍മ്മിപ്പിച്ചു. 100 ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സി. ആന്‍ജോ സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവത്കരണം നല്‍കി. സ്തനാര്‍ബുദത്തെ അതിജീവിച്ച ഗേളി, പി. എം സുജാത എന്നിവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഭക്ഷ്യധാന്യ കിറ്റുകളും, മരുന്നു കിറ്റുകളും നല്‍കി അവരെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ക്വിസ് മത്സരവും, ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിക്കൊണ്ട് ക്യാന്‍സര്‍ രോഗികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര,അങ്കമാലി ഡീ പോള്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സേവ്യര്‍ വിനയരാജ്, പ്രോജക്ട് മാനേജര്‍ കെ. ഒ മാത്യൂസ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ അനന്തു ഷാജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org