ഗ്വാട്ടിമലയിലെ ബ്ര. മില്ലറെ വാഴ്ത്തപ്പെട്ടവനാക്കുന്നു

ഗ്വാട്ടിമലയിലെ ബ്ര. മില്ലറെ വാഴ്ത്തപ്പെട്ടവനാക്കുന്നു
Published on

ഗ്വാട്ടിമലയില്‍ പാവപ്പെട്ട ആദിവാസികളുടേയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ സേവനം ചെയ്തുകൊണ്ടിരിക്കെ വെടിയേറ്റു കൊല്ലപ്പെട്ട സന്യാസസഹോദരനായ ജെയിംസ് മില്ലര്‍ എഫ്എസ്സിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ക്രിസ്ത്യന്‍ ബ്രദേഴ്സ് സന്യാസസഭയില്‍ അംഗമായി ഗ്വാട്ടിമലയില്‍ സേവനത്തിനു പുറപ്പെടുകയായിരുന്നു. ബ്രദര്‍ ആയതിനു ശേഷം വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിച്ച അദ്ദേഹം നിക്കരാഗ്വയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്വാട്ടിമലയില്‍ ഒരു സ്കൂളിന്‍റെ ചുമതലക്കാരനായി എത്തിയ ബ്രദര്‍ മില്ലര്‍ അതിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാക്കുകയും തുടര്‍ന്ന് അവിടെ പത്തു പുതിയ സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. ആദിവാസികളെ ലാഭകരമായ കൃഷിരീതികള്‍ അഭ്യസിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. 37-ാം വയസ്സില്‍ അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org