ഹിസ്റ്ററി കോണ്‍ഗ്രസ്സ് വാര്‍ഷികം

ഹിസ്റ്ററി കോണ്‍ഗ്രസ്സ് വാര്‍ഷികം

ചേര്‍ത്തല: അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്‍കയ്യെടുക്കുന്നവര്‍ക്ക് നിയമക്കുരുക്കില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുവേണ്ടി കര്‍ണാടകത്തില്‍ കൊണ്ടുവന്നതുപോലുള്ള 'ഗുഡ്സാമരിറ്റന്‍ ലോ' രാജ്യത്താകമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജഡ്ജി പി. മോഹന്‍ദാസ് ആവശ്യപ്പൈട്ടു.

കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്‍റെ 43-ാം വാര്‍ഷികവും, പ്രസിഡന്‍റ ് ദളിത്ബന്ധു എന്‍. കെ. ജോസിന്‍റെ നവതിയും ആചരിക്കുന്നതിനുവേണ്ടി കൂടിയ ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിസ്റ്ററി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ഡോ: കുര്യാസ് കുമ്പളക്കുഴി ആദ്ധ്യക്ഷ്യം വഹിച്ചു. കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍, എം.ഒ. ജോസഫ് ഹിസ്റ്ററി കോണ്‍ഗ്രസ് അവാര്‍ ഡ് ഡോ. പോള്‍ മണലിലിന് സമ്മാനിച്ചു.

ദളിത്ബന്ധു എന്‍.കെ. ജോസ് മറുപടിപ്രസംഗം നടത്തി. "ശ്രീപത്മനാഭസ്വാമിക്ഷേത്രനിധി ആരുടേത്" എന്ന എന്‍.കെ. ജോസിന്‍റെ ഗ്രന്ഥം പ്രൊഫ. സോഫി തരകന്‍ പ്രൊഫ. എബ്രഹാം അറയ്ക്കലിന് കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. ജഡ്ജി ബഹു. പി. മോഹന്‍ദാസ്, മാര്‍ഷല്‍ ഫ്രാങ്ക് എന്നിവര്‍ എന്‍.കെ. ജോസിനെ പൊന്നാട അണിയിച്ചു. "പത്തുവീടന്മാര്‍" എന്ന ചരിത്രഗ്രന്ഥ രചയിതാവ് എം. വി. നായരെ അഡ്വ. ജേക്കബ് അറയ്ക്കല്‍ ആദരിച്ചു. ജോണ്‍ പുളിക്കപ്പറമ്പില്‍ സ്വാഗതവും മാത്തണ്ണന്‍ പ്ലാത്തോട്ടം നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന സെമിനാറില്‍ ഡോ. ചാള്‍സ് ഡയസ് മോഡറേറ്ററായിരുന്നു. അഡ്വ. ബാലഗോവിന്ദന്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. വി. പത്മനാഭന്‍, ആന്‍റണി പട്ടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ബേബി മൂക്കന്‍ സ്വാഗതവും എ. ജോര്‍ജ് നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org