ദിവ്യകാരുണ്യ സ്വീകരണം ദിവ്യബലിക്കുശേഷം മതി : സി.ബി.സി.ഐ.

ദിവ്യകാരുണ്യ സ്വീകരണം ദിവ്യബലിക്കുശേഷം മതി : സി.ബി.സി.ഐ.

ഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകളില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ തുറക്കുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ദിവ്യകാരുണ്യ സ്വീകരണം വി. കുര്‍ബാനയ്ക്കു ശേഷം മതിയെന്ന നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനം. പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പ ലിലോ അകലം പാലിച്ചായിരിക്കണം ദിവ്യകാരുണ്യം നല്‍കേണ്ടത്. ദിവ്യകാരുണ്യം കൈയില്‍ നല്‍ കുന്നതാണ് അഭികാമ്യം. തിരക്കു കുറയ്ക്കാന്‍ കുര്‍ബാനയുടെ എണ്ണം കൂട്ടാമെന്നും ഞായറാഴ്ചയിലെ വി. കുര്‍ബാന ഒരു മണിക്കൂറിലും ഇടദിവസങ്ങളിലേത് അര മണിക്കൂറിലും കൂടാതെ ക്രമീകരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇതു പൊതുവായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓരോ രൂപതയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും സിബിസിഐ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ദേവായലങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ നിബന്ധനകളും കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ ആരാധനകള്‍ നടത്താവൂ എന്ന നിര്‍ബന്ധം സഭകള്‍ക്കുണ്ടെന്നും അപ്രകാരം സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ദേവാലയങ്ങള്‍ തുറക്കേണ്ടതില്ല എന്നതാണ് സഭയുടെ നിലപാടെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) വ്യക്തമാക്കി. പള്ളികള്‍ തുറന്നു കഴിഞ്ഞ് ആരാധനകള്‍ നടന്നു വരുമ്പോള്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാല്‍ ദേവാലയ കര്‍മ്മങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതാണ്. ഇപ്രകാരം വിവേകത്തോടെ പെരുമാറുവാന്‍ രൂപതാധികാരി കള്‍ക്ക് സാധിക്കുമെന്നും കത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരി ച്ചിരിക്കുന്നതെന്നും കെസിബിസി-യുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org