ചൈനയിലെ കൂട്ടക്കൊല: ഹോങ്കോംഗ് സഭ പ്രാര്‍ത്ഥന നടത്തി

ചൈനയിലെ കൂട്ടക്കൊല: ഹോങ്കോംഗ് സഭ പ്രാര്‍ത്ഥന നടത്തി

1989 ല്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലയിലെ ഇരകള്‍ക്കു വേണ്ടി ഹോങ്കോംഗിലെ ഏഴു പള്ളികളില്‍ ജാഗരണപ്രാര്‍ത്ഥന നടത്തി. ചരിത്രത്തെ നാം മറക്കാന്‍ പാടില്ലെന്നു അനുസ്മരണ പരിപാടി സംഘടിപ്പിച്ച രൂപതാ നീതി-സമാധാന കമ്മീഷന്‍ വിശദീകരിച്ചു. ജനാധിപത്യ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടു പ്രക്ഷോഭത്തിലായിരുന്ന വിദ്യാര്‍ത്ഥികളടങ്ങുന്ന ജനസമൂഹത്തെയാണ് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചൈന പട്ടാളടാങ്കുകള്‍ ഉപയോഗിച്ചു നേരിട്ടത്. ചുരുങ്ങിയത് പതിനായിരം പേര്‍ ഇതില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈനയിലെ ബ്രിട്ടീഷ് അംബാസിഡര്‍ അന്ന് അറിയിച്ചത്. എന്നാല്‍ 241 മരണങ്ങളുണ്ടായെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക കണക്ക്.
ചൈനയിലെ ടിയാനന്‍മെന്‍ അനുസ്മരണം നടത്തുന്നതിനു വിലക്കുണ്ട്. പക്ഷേ ഹോങ്കോംഗില്‍ എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ നടന്നു വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org