അസുഖം: മാര്‍പാപ്പയുടെ ഏതാനും പരിപാടികള്‍ റദ്ദാക്കി

അസുഖം: മാര്‍പാപ്പയുടെ ഏതാനും പരിപാടികള്‍ റദ്ദാക്കി

കഴിഞ്ഞ വര്‍ഷാവസാനത്തില്‍ പിടിമുറുക്കിയ രോഗബാധ മൂലം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏതാനും പൊതുപരിപാടികള്‍ റദ്ദാക്കി. കോവിഡ് മൂലം നിറുത്തി വച്ചിരുന്ന വിദേശ പര്യടനങ്ങള്‍ മാര്‍ച്ച് മാസത്തിലെ ഇറാഖ് സന്ദര്‍ശനത്തോടെ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാര്യത്തിലും സംശയങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നാഡീസംബന്ധമായ പ്രശ്‌നം മൂലമുണ്ടാകുന്ന ഗുരുതരമായ നടുവേദനയും കാല്‍വേദനയുമാണ് മാര്‍പാപ്പയെ ബാധിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പാപ്പായ്ക്കു നേരത്തെ മുതല്‍ ഉള്ളതാണ്. 2013 ല്‍ തന്നെ ഒരു അഭിമുഖത്തില്‍ പാപ്പാ ഈ വേദനയുടെ കാര്യം സൂചിപ്പിച്ചിരുന്നു. കഠോര മാണ് ഈ വേദനയുടെ ആക്രമണമെന്നും ആര്‍ക്കും അതു വരരുതെന്നാണു തന്റെ ആഗ്രഹമെന്നും മാര്‍പാപ്പ ആയ ശേഷം താന്‍ നേരിട്ട ആദ്യത്തെ പ്രശ്‌നം ഈ വേദന ആയിരുന്നുവെന്നും ഒരു വിമാനയാത്രയ്ക്കിടെ നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഈ വേദന അദ്ദേഹത്തെ വീണ്ടും പിടികൂടുകയായിരുന്നു.
പുതുവര്‍ഷത്തലേന്നത്തെ വി. കുര്‍ബാന, സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്റെ തുടക്കത്തിലെ വി. കുര്‍ബാന, വത്തിക്കാന്‍ സ്ഥാനപതിമാരുടെ വാര്‍ഷികസമ്മേളനം തുടങ്ങിയവ അസുഖം മൂലം മാര്‍പാപ്പ ഒഴിവാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org