‘മദേഴ്‌സ് മീല്‍’ ഉദ്ഘാടനം

‘മദേഴ്‌സ് മീല്‍’ ഉദ്ഘാടനം
Published on

ഡല്‍ഹി: വിശപ്പില്‍ ആരും വിഷമിക്കരുതെന്ന ആശയവുമായി പട്ടിണിക്കെതിരെ ' മദേഴ്‌സ് മീല്‍ ' പദ്ധതി ഡല്‍ഹിയില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍ കാബിനറ്റ് മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ കെ.ജെ. അല്‍ഫോന്‍സ് സന്നിഹിതനായിരുന്നു.

കുടുംബങ്ങള്‍ കുടുംബങ്ങളെ സഹായിക്കുന്ന മദേഴ്‌സ് മീല്‍ പദ്ധതിയിലൂടെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 55 കേന്ദ്രങ്ങളിലൂടെ ആയിരത്തിലധികം ഭക്ഷണ കിറ്റുകള്‍ നല്‍കുകയാണ് ലക്ഷ്യം.

മദേഴ്‌സ് മീല്‍ മൂവ്‌മെന്റിലൂടെ പ്രത്യേക കാലപരിധിക്കുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് സഹായമത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് പദ്ധതിയുടെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം പറഞ്ഞു. ഭക്ഷണ കിറ്റ് സംഭാവന നല്‍കുന്ന കുടുംബങ്ങള്‍ 500 രൂപ വില വരുന്ന ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും ഗുണഭോക്താക്കള്‍ക്കു നല്‍കും. ഭിന്ന ശേഷിക്കാര്‍ , മാരക രോഗബാധിതര്‍. വിധവകള്‍, അഭയാര്‍ത്ഥികള്‍. ആദിവാസികള്‍, കൊവിഡ് പ്രതിസന്ധിയില്‍ വിഷമിക്കുന്നവര്‍ തുടങ്ങിയവരുരുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സഹായമെത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org