ഇന്ത്യന്‍ പൗരത്വ നിയമം: യു എസ് കമ്മീഷന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു

ഇന്ത്യന്‍ പൗരത്വ നിയമം: യു എസ് കമ്മീഷന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു

ഇന്ത്യയില്‍ കൊണ്ടു വന്നിരിക്കുന്ന പുതിയ പൗരത്വ നിയമ ഭേദഗതിയില്‍ അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. മുസ്ലീങ്ങളോടു പ്രത്യേകമായ വിവേചനം കാണിക്കുന്ന ഈ നിയമം തെറ്റായ ദിശയിലേയ്ക്കുള്ള അപകടകരമായ ഒരു തിരിവാണെന്നു കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മതഭേദമെന്യേ തുല്യത ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും ഇന്ത്യയുടെ സമ്പന്നമായ ബഹുസ്വര, മതേതര ചരിത്രത്തിനും എതിരാണ് പുതിയ നിയമഭേദഗതി. നിയമം നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിക്കും മറ്റു നേതാക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതു അമേരിക്ക പരിഗണിക്കണം. ന്യൂനപക്ഷ മതസ്ഥര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതു ഇന്ത്യയുടെ മതസ്വാതന്ത്ര്യചരിത്രത്തിനെതിരായ ആക്രമണങ്ങളായി കാണണം – കമ്മീഷന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org