ഇന്‍ഫാം പ്രവര്‍ത്തക സമ്മേളനം നടത്തി

ഇന്‍ഫാം പ്രവര്‍ത്തക സമ്മേളനം നടത്തി

വാഴക്കുളം: അടുത്ത ജനുവരിയില്‍ തൊടുപുഴയില്‍ നടക്കുന്ന ഇന്‍ഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായുള്ള പ്രവര്‍ത്തക സമ്മേളനം നടത്തി. ജ്വാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, ദേശീയ വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, സംസ്ഥാന സെക്രട്ടറി അബ്രാഹം മാത്യു, കോതമംഗലം കാര്‍ഷിക ജില്ല പ്രസിഡന്‍റ് റോയി വള്ളമറ്റം, ഇരിങ്ങാലക്കുട കാര്‍ഷിക ജില്ല പ്രസിഡന്‍റ് ജനറ്റ് മാത്യു, സണ്ണി അരഞ്ഞാണിയില്‍, ജോസ് പോള്‍, ജയിംസ് പള്ളിക്കമ്യാലില്‍, ബേബി മങ്ങാട്ട്, വി. എം. ഫ്രാന്‍സിസ്, പി.വി. ഏലിയാസ്, എം.ടി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

501 അംഗ സംഘാടക സമിതിക്ക് സമ്മേളനം രൂപം കൊടുത്തു. ഫാ. ജോസ് മോനിപ്പിളളില്‍ (സംഘാടക സമിതി ചെയര്‍മാന്‍), ജോസ് എടപ്പാട്ട് (ജനറല്‍ കണ്‍വീനര്‍), റോയി വളളമറ്റം (ജനറല്‍ സെക്രട്ടറി), സണ്ണി അരഞ്ഞാണിയില്‍ (ട്രഷറര്‍), ജയിംസ് പള്ളിക്കമ്യാലില്‍, ജയ്സണ്‍ കോലടി (വോളന്‍റീയേഴ്സ് കമ്മിറ്റി), എം.ടി. ഫ്രാന്‍സിസ്, ബേബിച്ചന്‍ മങ്ങാട്ട്, വി.എം. ഫ്രാന്‍സിസ്, ആന്‍റണി പുല്‍പ്പറമ്പില്‍ (പബ്ലിസിറ്റി കമ്മിറ്റി), തോമസ് കൂട്ടുങ്കല്‍, ജേക്കബ് മിറ്റത്താനിക്കല്‍ (ഫൈനാന്‍സ് കമ്മിറ്റി), ഒ.എം. ജോര്‍ജ്, സണ്ണി കുറുന്താനം, ചെറിയാന്‍ കുന്നപ്പിള്ളില്‍ (പ്രോഗ്രാം കമ്മിറ്റി), ജോര്‍ജ് മങ്ങാട്ട്, ബാബു ചെറിയാന്‍, ലാല്‍ റാത്തപ്പിള്ളില്‍, തോമസ് സ്രാമ്പിക്കല്‍, മാത്യു പാലിയത്ത് (സ്റ്റേജ്, ഫുഡ് കമ്മിറ്റി), മാനുവല്‍ കല്ലിങ്കല്‍, ജോണി നീറമ്പുഴ, സണ്ണി മാടപ്പിള്ളിക്കുന്നേല്‍, ജോണി നെല്ലിക്കുന്നേല്‍ (സ്വീകരണ കമ്മിറ്റി), ഷെവ. വി.സി. സെബാസ്റ്റ്യന്‍, ജോയെല്‍ നെല്ലിക്കുന്നേല്‍ (മീഡിയ കമ്മറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org