അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും സഹിഷ്ണുത കാണിക്കണം -ഐറിഷ് മെത്രാന്മാര്‍

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും സഹിഷ്ണുത കാണിക്കണം -ഐറിഷ് മെത്രാന്മാര്‍
Published on

കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അസഹിഷ്ണുതയുടെ ഭാഷ ഉപയോഗിക്കരുതെന്നു ഐര്‍ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘം വിശ്വാസികളോട് ആവശ്യപ്പെട്ടു. ഐര്‍ലണ്ടില്‍ അഭയാര്‍ത്ഥികള്‍ക്കു പാര്‍പ്പിടസൗകര്യമൊരുക്കുന്നതിനെതിരെ ആളുകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നേതാക്കന്മാര്‍ വംശീയ വിദ്വേഷം പരത്തുന്ന വാക്പ്രയോഗങ്ങള്‍ നടത്തുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് മെത്രാന്മാരുടെ പ്രസ്താവന. ഐര്‍ലണ്ടിലേയ്ക്കു വരുന്ന അപരനെ സ്വീകരിക്കുന്നതില്‍ ക്രൈസ്തവര്‍ മാതൃകയാകണമെന്നും വംശീയവിദ്വേഷം ക്രൈസ്തവികതയ്ക്ക് എതിരാണെന്നും മെത്രാന്മാര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org