മലയാളി നേഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം: ജാഗ്രതാസമിതി

ചങ്ങനാശ്ശേരി: ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ പിടിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജീവന്‍ പണയംവച്ച് ആശുപത്രികളിലും മറ്റിടങ്ങളിലും സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ വിപുലമായ സംവിധാനങ്ങളൊരുക്കണമെന്ന് അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് – ജാഗ്രതാ സമിതി.

മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാര്‍ക്ക് കൊറോണ വൈറസ് പകരാതിരിക്കുവാനുള്ള ക്രമീകരണങ്ങള്‍ നിലവില്‍ അപര്യാപ്തമാണെന്നും ആവശ്യമായ സുരക്ഷയും വിശ്രമവും ഇവര്‍ക്ക് ലഭിക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ജാഗ്രതാസമിതി ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന യോഗത്തില്‍ അതിരൂപതാ പി.ആര്‍. -ജാഗ്രതാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ഡോ. ഡൊമിനിക്ക് ജേസഫ്, ലിബിന്‍ കുര്യാക്കോസ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പി.എ. കുര്യാച്ചന്‍, ഡോ. ആന്‍റണി മാത്യൂസ്, ജോബി പ്രാക്കുഴി, അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപ്പറമ്പില്‍, കെ.വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org