നോമ്പിനു മാംസാഹാരം ഒഴിവാക്കിയാല്‍ പത്തു ലക്ഷം ഡോളര്‍ നല്‍കാമെന്നു പാപ്പായ്ക്കു വാഗ്ദാനം

Published on

ഈ നോമ്പുകാലത്ത് മാംസാഹാരം പൂര്‍ണമായി ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പന്ത്രണ്ടുകാരനായ ഒരു ബാലന്‍റെ കത്ത്. മൃഗാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജെനെസിസ് ബട്ലര്‍ ആണു കത്തയച്ചിരിക്കുന്നത്. മാംസാഹാരം ഒഴിവാക്കിയാല്‍ പത്തു ലക്ഷം ഡോളര്‍ മാര്‍ പാപ്പയ്ക്കു നല്‍കാമെന്നും പാപ്പയ്ക്കിഷ്ടമുള്ള ജീവകാരുണ്യപ്രവൃത്തികള്‍ക്കായി അതുപയോഗിക്കാമെന്നും വാഗ്ദാനവും ഉണ്ട്. മാംസാഹാരം മനുഷ്യരുടെ ആഹാരശൃംഖലയില്‍ നിന്നൊഴിവാക്കിയാല്‍ പരിസ്ഥിതിക്ക് അതു വലിയ നേട്ടമാകുമെന്നും ബട്ലര്‍ പറയുന്നു. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ബട്ലറുടെ കത്തിനും വാഗ്ദാനം ചെയ്ത പണത്തിനും പിന്നിലുളളത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് മാര്‍പാപ്പ പുറപ്പെടുവിച്ച ലൗദാത്തോ സി എന്ന ചാക്രികലേഖനത്തെ കത്തില്‍ ശ്ലാഘിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org