ജോ ബെയ്ഡനു ദിവ്യകാരുണ്യം നിഷേധിച്ചു

ജോ ബെയ്ഡനു ദിവ്യകാരുണ്യം നിഷേധിച്ചു
Published on

അമേരിക്കയിലെ മുന്‍ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബെയ്ഡനു ചാള്‍സ്ടണ്‍ രൂപതയിലെ ഒരു വികാരിയായ ഫാ. റോബര്‍ട്ട് മോറേ ദിവ്യബലിക്കിടെ ദിവ്യകാരുണ്യം നല്‍കാന്‍ വിസമ്മതിച്ചു. ഭ്രൂണഹത്യയെ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്ന രാഷ്ട്രീയനേതാവാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ജോ ബെയ്ഡന്‍. ഇതാണ് ദിവ്യകാരു ണ്യനിഷേധത്തിനു കാരണമായത്. കാനോന്‍ നിയമത്തിലെ കാനോന്‍ 915 അനുസരിച്ചാണ് താന്‍ ഇതു ചെയ്തതെന്നു വികാരി ഫാ. മോറേ പിന്നീടു വ്യക്തമാക്കി. 15 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ച ശേഷം സെമിനാരിയില്‍ ചേര്‍ന്നു വൈദികനായ വ്യക്തിയാണ് അദ്ദേഹം. ഒരു കത്തോലിക്കാ പുരോഹിതനെന്ന നിലയില്‍ തന്‍റെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും ബെയ്ഡനു വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org