തൊഴിലധിഷ്ഠിത കോഴ്സുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യം

തൊഴിലധിഷ്ഠിത കോഴ്സുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യം
Published on

കൊച്ചി: തൊഴിലവസരമൊരുക്കിയിട്ടുള്ള കോഴ്സുകള്‍ക്കു പ്രാമുഖ്യം നല്കിയുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്നു വേണ്ടതെന്നു ജെയിന്‍ സ്കില്‍സ് റീജിയണല്‍ ഡയറക്ടര്‍ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് (സിമാംസ്) സംഘടിപ്പിച്ച വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ അദ്ധ്യക്ഷത വഹിച്ചു. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റ് പ്രിന്‍സിപ്പാള്‍ ഡോ. ഓസ്റ്റിന്‍ ജോസഫ്, സ്ട്രാറ്റജിക് അഡ്വൈസര്‍ ജിജോ പാലത്തിങ്കല്‍, കിഷോര്‍ ജലീല്‍, ടിയ മനോജ് എന്നിവര്‍ പ്രസംഗിച്ചു. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിവോക് ഹോട്ടല്‍ മാനേജുമെന്‍റ്, ബിവോക് ടൂറിസം കോഴ്സുകളിലേക്കുള്ള പുതിയ ബാച്ചിന്‍റെ ഉദ് ഘാടനവും ഇതോടൊപ്പം നടന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org