അതിഥി തൊഴിലാളികള്‍ക്ക് കൈത്താങ്ങ്

അതിഥി തൊഴിലാളികള്‍ക്ക് കൈത്താങ്ങ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വാസസ്ഥലങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍, സാനിറ്റൈസറുകള്‍, സോപ്പ് മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്തു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിക്ക് പോകുവാന്‍ കഴിയാതെ അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന 45 അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എം.എ.എസ്.എസ്. സെക്രട്ടറി ഫാ. ബിബിന്‍ തോമസ് കണ്ടോത്ത് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org