കരുണയുടെ വക്താക്കളാകുക – കെ സി ബി സി

Published on

ആത്മീയതയുടെ അടയാളവും മാതൃകയും തിരിച്ചറിഞ്ഞ് കരുണയുടെ വക്താക്കളാകാന്‍ പ്രാപ്തരാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും ഈസ്റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി ആശംസിച്ചു. മനുഷ്യബന്ധങ്ങളില്‍ സമാധാനവും ശാന്തിയും പുനഃപ്രതിഷ്ഠിക്കാന്‍ ഉയിര്‍പ്പുതിരുനാളിന്‍റെ സന്ദേശം കരുത്തു നല്കണം. മൂല്യങ്ങളേക്കാള്‍ ലാഭവും കരുണയില്ലാതെ വിജയം മാത്രം ലക്ഷ്യമാക്കുന്ന പുത്തന്‍ പ്രവണതകളും നമ്മുടെ സമൂഹത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അപരനുവേണ്ടി സ്വയം ബലിയാകുന്നതിലും വലിയ സ്നേഹമില്ലെന്നു പഠിക്കാന്‍ പ്രാപ്തരാകുമ്പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത്.

ദൈവം എല്ലാവരുടെയും പിതാവും മനുഷ്യരെല്ലാം അവിടുത്തെ മക്കളുമാണെന്ന നന്മനിറഞ്ഞ സന്ദേശം എറ്റെടുക്കുന്നതിലൂടെ ഐക്യവും സഹോദര്യവും സമൂഹത്തില്‍ വളര്‍ത്താന്‍ ഉയര്‍പ്പുതിരുനാളിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച ആശംസാക്കുറിപ്പില്‍ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org