കെസിബിസി വര്‍ഷകാലസമ്മേളനം സമാപിച്ചു

കെസിബിസി വര്‍ഷകാലസമ്മേളനം സമാപിച്ചു

ആഗസ്റ്റ് 7,8 തീയതികളില്‍ ചേര്‍ന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാലവര്‍ഷം ശക്തമാകുകയും ന്യൂനമര്‍ദത്തിന്റെ ഫലമാ യി മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തീരദേശത്തും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണ മെന്ന് മെത്രാന്‍ സമിതി നിര്‍ദ്ദേശിച്ചു. മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദുരന്തം നാടി ന്റെ മുഴുവന്‍ ദുഃഖമാണ്.
കരിപ്പൂരിലെ വിമാനാപകടത്തില്‍ 18 വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടമായി. ഈ അപകടം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്നതാണ്. ശാസ്ത്രീയമായ പരിശോധന നടത്തി അടിയന്തര പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മണ്ണിടിച്ചിലിലും വിമാനാപകടത്തിലും ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി ഗഇആഇ പ്രാര്‍ത്ഥന നടത്തി
കൊറോണ വൈറസ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള ചെറുത്തുനില്പും പരിഹാരമാര്‍ഗങ്ങളും ദീര്‍ഘകാലാടി സ്ഥാനത്തില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളുടെ തൊഴില്‍, വരുമാനം, സാമ്പത്തിക നില, സാമൂഹിക ജീവിതം എന്നി വയിലെല്ലാം വലിയ മാറ്റങ്ങളാണ് ഈ രോഗം ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യര്‍ മാനസികമായും വലിയ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും രോഗമുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയെ അതിജീവിക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആലോചനയും ആസൂത്രണവും ആവശ്യമാണ്. ജനപങ്കാളി ത്തത്തോടെയുള്ള പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം ഉയര്‍ത്തുകയും സഹകരണം ഉറപ്പാക്കുകയും വേണം. തൊഴിലിന്റെ പുതിയ സാധ്യതകളും ഉരുത്തിരിഞ്ഞുവരണം.
മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലന ശൈലികളും ശുശ്രൂഷകളും ആവിഷ്‌കരിക്കുന്നതിന് ആധ്യാത്മിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ടതായുണ്ട്. പ്രാര്‍ത്ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ പാരായണം തുടങ്ങിയവയിലൂടെ കുടുംബങ്ങളില്‍ ആധ്യാത്മിക ചൈതന്യവും ആത്മീയശക്തിയും ജ്വലിപ്പിച്ചു നിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം. ഒപ്പം, ദുര്‍വ്യയം കുറയ്ക്കുകയും ഭൂമിയും മറ്റ് ആസ്ഥികളും നഷ്ടപ്പെടുത്താതിരിക്കുകയും കാര്‍ഷിക രംഗത്തും, ഉല്പാദനപരമായ മറ്റു രംഗങ്ങളിലും കൂടുതല്‍ ശ്രദ്ധ വയ്ക്കുകയും വേണം.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതായി ഏറെക്കാര്യ ങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തെ ഏകീകരിക്കുകയും ദേശീയതലത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനുള്ള പരിശ്രമം ഈ നയത്തില്‍ വളരെ കൂടുതലാണെന്ന് കെ.സി.ബി.സി വിലയിരുത്തി. പ്രാദേശികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ അവഗണിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യാന്‍ ഇടവരരുത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയ്ക്ക് ആനുപാതികമായി നടപ്പാക്കുകയും ഇപ്പോഴുള്ള 80:20 അനുപാതം അടിയന്തരമായി പുനഃപരിശോധിക്കണം. ഈ രംഗത്ത് ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
മതമൗലിക വാദത്തിന്റെയും ഭീകരവാദത്തിന്റെയും സ്വാധീനം സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമായിക്കാണണം. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ച് യുഎന്‍ നല്കിയ മുന്നറിയിപ്പ് അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org