കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കെസിബിസി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കെസിബിസി

കൊച്ചി: കേരള കത്തോലിക്കാ സഭ കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കെസിബിസി തലത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹെല്‍ത്ത് കമ്മീഷനും യൂത്ത് കമ്മീഷനും കെസിഎംഎസും ഈ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കുന്നു. രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളെ ഏകോപിപ്പിച്ചാണു കോവിഡിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോവിഡ്-19 അതി വേഗം പടരുന്ന സാഹചര്യത്തില്‍, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തന സജ്ജരാകണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആഹ്വാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രയാസമുള്ള രൂപതകളെ സഹായിക്കുന്നതിന് കേരള സോഷ്യല്‍ സര്‍വീസ് ഫോറം സന്നദ്ധത അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പിപിഇ കിറ്റ് തുടങ്ങിയവ ഹെല്‍ത്ത് കമ്മീഷന്റെ സഹകരണത്തോടെ കെഎസ്എസ് ഫോറംവഴി ക്രമീകരിക്കും. സന്ന്യാസ ഭവനങ്ങള ലും ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന മറ്റിടങ്ങളിലും പ്രത്യേകമായ കരുതല്‍ ആവശ്യമാണ്. രോഗ സാധ്യതയുള്ളവരുമായി ഇടപഴകേണ്ടിവരുന്ന സാഹചര്യമുള്ള ആരോഗ്യരംഗത്തും മറ്റു സാമൂഹ്യ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

സഭ നടത്തുന്ന കെയര്‍ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും പ്രത്യേകം കരുതലും ജാഗ്രതയും വേണം. 65 വയസു കഴിഞ്ഞവരുടെ ആത്മീയ-മാനസി കാവശ്യങ്ങളില്‍ സഹായിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം. കോവിഡ് രോഗബാധിതരായ ആര്‍ക്കും അജപാലനപരമായ ശ്രദ്ധ കിട്ടാതെ പോകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org