പ്രണയം നിരസിച്ചാലുള്ള കൊലപാതകങ്ങള്‍ക്കെതിരെ സാമൂഹിക ജാഗ്രത അനിവാര്യം -കെസിബിസി പ്രൊലൈഫ് സമിതി

പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചാല്‍ പെണ്‍കുട്ടികളുടെ ജീവനൊടുക്കുന്ന പ്രവണത കേരളത്തില്‍ ആശങ്കാജനകമാംവിധം വര്‍ദ്ധിച്ചുവരുന്നതായി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയോഗം വിലയിരുത്തി. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെടുന്നവരില്‍ ഏറെയും 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണെന്ന സത്യം ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കൊലപാതകം ഒരു പരമ്പരയായി മാറിയിരിക്കുകയാണ്. പ്രണയം നിഷേധിച്ചാല്‍ പെണ്ണിനെ ചുട്ടുകൊല്ലുന്ന മനഃസാക്ഷിയാണ് കേരളത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന അരുംകൊലകള്‍ക്കാണ് കേരളം ഇന്നു സാക്ഷൃം വഹിക്കുന്നത്.

നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യര്‍ മാനസീകവൈകല്യമുള്ളവരാണ്. പ്രത്യാഘാതങ്ങള്‍ ചിന്തിക്കാനാകാത്ത കുറ്റവാളികളായി മാറുന്നവരാണെങ്കില്‍ അവര്‍ സമൂഹത്തിന് ഭീഷണിയുമാണ്. മാനസീകാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അവബോധവും സാമൂഹിക ജാഗ്രതയും ഇതിന് ആവശ്യമാണ്. അത് വളരെ ഗൗരവത്തോടെ നിറവേറ്റേണ്ട ഒരു സാമൂഹിക ഉത്തരവാദിത്വവുമാണ്. കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ പോള്‍ മാടശ്ശേരി, സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, ജോര്‍ജ് എഫ് സേവൃര്‍, റോണ റിബേര, അഡ്വ. ജോസി സേവ്യര്‍, ടോമി പ്ലാന്തോട്ടം, ഷിബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org