കത്തോലിക്കാ വിശ്വാസത്തെയും സമൂഹത്തെയും നിന്ദിക്കുന്നവര്‍ക്കെതിരെ നടപടി വേണം: കെ സി എഫ്

സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറേ നാളുകളായി യേശു ക്രിസ്തുവിനെയും കത്തോലിക്കാ സമൂഹത്തെയും വിശ്വാസത്തെയും അവഹേളിക്കുകയും നിന്ദിക്കുകയും മതസ്പര്‍ദ്ധ ഉളവാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളില്‍ യേശുക്രിസ്തുവി നെ നിശിതമായി പരിഹസിച്ചു കൊണ്ടും മദ്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത സന്യാസിയുടെ കയ്യിലെ പോസ്റ്ററില്‍ കൃത്രിമം കാണിച്ചും കത്തോലിക്കാ സഭയെയും സന്യാസിനികളെയും കത്തോലിക്കാ വിശ്വാസത്തെയും ഇകഴ്ത്തിക്കാട്ടാനും തേജോവധം ചെയ്യാനും ശ്രമമുണ്ടായി.

ഏതൊക്കെ തരത്തില്‍ സഭയെ അവഹേളിച്ചാലും സഭയും കത്തോലിക്കരും സമാധാനശീലരായതുകൊണ്ട് പ്രതികരിക്കില്ല എന്ന കാരണത്താലാകാം ചില ശക്തികള്‍ സംഘടിതമായി സഭയോടുള്ള അവഹേളനം തുടരുകയാണ്. ഇതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് കെസിഎഫ് അഭിപ്രായപ്പെട്ടു. സഭയെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരളത്തില്‍ മദ്യം ഒഴുക്കി കൊറോണ വൈറസിന്‍റെ വ്യാപനത്തിന് ആക്കം കൂട്ടുന്ന രീതിയില്‍ ബീവറേജുകളും ബാറുകളും പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും കെസിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org