വ്യാപാര സ്ഥാപനങ്ങള്‍ക്കു മാസ്ക്കുകള്‍ നല്കി

വ്യാപാര സ്ഥാപനങ്ങള്‍ക്കു മാസ്ക്കുകള്‍ നല്കി

പാലാ: എസ് എം വൈ എം, കെ സി വൈ എം പാലാ രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രൂപതയിലെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച മാസ്കുകള്‍ പാലാ നഗരത്തിലെ വ്യാപാരികള്‍, സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍, ശുചീകരണ പ്രവര്‍ത്തകര്‍, പോലീസ് സേന തുടങ്ങിയ എല്ലാ പൊതുജനസേവകര്‍ക്കും നല്‍കുന്നതിനുവേണ്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിന് കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ തുടക്കം മുതലേ ചെയ്യുന്ന കാര്യങ്ങള്‍ ഉപകാര പ്രദവും മാതൃകാപരവുമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയായിലൂടെയും ലീഫ് ലെറ്റുകളിലൂടെയുമുള്ള ബോധവല്‍ക്കരണത്തെ തുടര്‍ന്ന് മാസ്ക് നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

കമ്മ്യൂണിറ്റിക്ക് കിച്ചണുകള്‍ക്കുള്ള സഹായം, പാവപ്പെട്ടവര്‍ക്കുള്ള സഹായം, ഹാന്‍ഡ് വാഷ് സാനിടൈസര്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയവയ്ക്കായി ഏഴ് ലക്ഷം രൂപയാണ് മൊത്തം ചെലവ്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരികളുടെയും അകമഴിഞ്ഞ പൊതുജന സേവനങ്ങളെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും പിതാവ് അനുസ്മരിച്ചു. രൂപതയില്‍ ആകെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ചു. കെ വി വി ഇ എസ് പ്രസിഡന്‍റും മുന്‍ എം പിയുമായ വക്കച്ചന്‍ മറ്റത്തില്‍ പാലാ രൂപതയുടെയും യുവജനങ്ങളുടെയും സേവനങ്ങളെ അനുമോദിച്ചു.

പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, എസ് എം വൈ എം -കെ സി വൈ എം രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍ വൈസ് പ്രസിഡന്‍റ് അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്‍റ് ഡിന്‍റോ ചെമ്പുളായില്‍, സെക്രട്ടറി റോബിന്‍ താന്നിമലയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി സി ജോസഫ്, ട്രഷറര്‍ ജോസ് ചെറുവള്ളില്‍, യൂത്ത് വിംഗ് ഭാരവാഹികളായ ജിസ്മോന്‍ കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, പി ആര്‍ ഓ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org