ചിത്രം: കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ അറുപത്തി മൂന്നാം വാർഷിക ജനറൽ കൗൺസിൽ എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു.
കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപത സമിതിയുടെ അറുപത്തി മൂന്നാം വാർഷിക ജനറൽ കൗൺസിൽ കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു. ഞായറാഴ്ച നടന്ന കൗൺസിൽ എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ. ആൻ്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. നിയമാവലി ചർച്ച, റിപ്പോർട്ട്, കണക്ക്, എന്നിവ കൗൺസിലിൽ ഉണ്ടായിരിന്നു. മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ബിനു ജോൺ, ഷിജോ മാത്യു , ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അസി. ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ജനറൽ സെക്രട്ടറി ജിസ് മോൻ ജോൺ, ട്രഷറർ അഖിൽ സണ്ണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപതയുടെ 2021-2023 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.