കാൽനട യാത്രികർക്ക് വേണ്ടി കാനയിലിറങ്ങി കെ.സി.വൈ.എം

കാൽനട യാത്രികർക്ക് വേണ്ടി കാനയിലിറങ്ങി കെ.സി.വൈ.എം

ചിത്രംഅടിക്കുറിപ്പ്‌: അങ്കമാലി നഗരത്തിലെ കാൽനടയാത്രികരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടി തകർന്ന സ്ലാബുകൾക്കിടയിലൂടെ കെ.സി.വൈ.എം പ്രവർത്തകർ കാനയിലിറങ്ങി നിന്ന് പ്രതിഷേധിച്ചപ്പോൾ


അങ്കമാലി നഗരത്തിലെ കാൽനടയാത്രികരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടി തകർന്ന സ്ലാബുകൾ മാറ്റുക, നടപ്പാതയിലെ പാർക്കിംഗും വാണിഭവും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുമായി കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപത സമിതി കാനയിലിറങ്ങി പ്രതിഷേധിച്ചു. നഗരത്തിൽ പലയിടത്തും നടപ്പാതകൾ തകർന്നിരിക്കുകയാണ്. മറ്റിടങ്ങളിൽ പാർക്കിംഗിനായി വാഹനങ്ങൾ കൈയേറിയിരിക്കുകയാണ്. പലയിടങ്ങളിലും കാൽനടയാത്രക്കാർ തിരക്കേറിയ ദേശീയ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. തകർന്ന നടപ്പാതകൾ നവീകരിക്കണമെന്നും സ്ലാബുകൾ ഇല്ലാത്തിടത്ത് അവ എത്രയും വേഗം സ്ഥാപിക്കണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു. നടപ്പാതകളിലെ കയ്യേറ്റങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു.അങ്കമാലി നഗരത്തിൽ പോസ്റ്റാഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഡയറക്ടർ ഫാ.സുരേഷ് മൽപാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ജിസ് മോൻ ജോണി, അഖിൽ സണ്ണി, റോബർട്ട് തെക്കേക്കര,അനീഷ് മണവാളൻ, ഡൈമിസ് വാഴക്കാല, ബവ്റിൻ ജോൺ, ലിജോ കിടങ്ങേൻ, ദീപക് ജെ മണവാളൻ, അഖിൽ പുല്ലയിൽ, ബിബിൻ യോർദ്ദനാപുരം എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org