ഇന്ധന വിലവര്‍ദ്ധനവില്‍ KCYM വല്ലം ഫൊറാന അടുപ്പു പൂട്ടി പ്രതിഷേധിച്ചു

ഇന്ധന വിലവര്‍ദ്ധനവില്‍ KCYM വല്ലം ഫൊറാന അടുപ്പു പൂട്ടി പ്രതിഷേധിച്ചു

കോവിഡ് സാഹചര്യത്തിലും പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുകയും പാചകവാതക സബ്‌സിഡി എടുത്തുകളയുകയും ചെയ്യുന്ന നടപടിയില്‍ പ്രതീകാത്മകമായി അടുപ്പുപൂട്ടി KCYM വല്ലം ഫൊറോനാ പ്രതിഷേധം രേഖപെടുത്തി. ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇന്ധന കമ്പനികള്‍ അടിക്കടി വിലവര്‍ധിപ്പിക്കുമ്പോള്‍ ഒരു നടപടി പോലും എടുക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ അനങ്ങാപാറ നയത്തിനെതിരെയും, അത് നോക്കി നില്‍ക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും ആണ് KCYM വല്ലം ഫോറോനായുടെ ആഷേപ പ്രതിഷേധം. കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റം ഇരട്ടി ദുരിതം നല്‍കുന്നതാണ്. അതിനാല്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും ഇതിനൊരു പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി KCYM സംഘടന നേതൃത്വം മുന്നിട്ടു ഇറങ്ങുമെന്ന് വല്ലം ഫൊറോന പ്രസിഡന്റ് ലിജോ കിടങ്ങേന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊറോണ കാലത്തു പോലും ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു പ്രതിഷേധ തീ നാളം കത്തിച്ച് കെ.സി.വൈ.എം. എറണാകുളം അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്‍പ്പാന്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു, കെ.സി.വൈ.എം. വല്ലം ഫൊറോന പ്രസിഡന്റ് ലിജോ കിടങ്ങേന്‍, വല്ലം ഫൊറോന വികാരി ഫാ. പോള്‍ മാടശ്ശേരി, KCYM ഫൊറോന ഡയറക്ടര്‍ ഫാ. എബിന്‍ ചിറക്കല്‍, അതിരൂപത പ്രസിഡന്റ് സൂരജ് ജോണ്‍ പൗലോസ്, ഫൊറോന സെക്രട്ടറി അഷ്ബിന്‍ പോള്‍ അന്റോപുരം, KCYM ചേലാമറ്റം പ്രസിഡന്റ് ആന്റണി ജോസ് എന്നിവര്‍ പ്രതീഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org