വത്തിക്കാന്‍ അച്ചടക്ക കമ്മീഷന്‍ മേധാവിയായി അല്മായന്‍

വത്തിക്കാന്‍ അച്ചടക്ക കമ്മീഷന്‍ മേധാവിയായി അല്മായന്‍

റോമന്‍ കൂരിയായുടെ അച്ചടക്ക കമ്മീഷന്‍ അദ്ധ്യക്ഷനായി വിന്‍സെന്‍സോ ബുവോനോമോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഒരു അല്മായന്‍ ഈ പദവിയില്‍ നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറാണ് പ്രൊഫസര്‍ ബു വോനോമോ. 1981 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ കമ്മീഷന്‍ സ്ഥാപിച്ചത്. ഇതുവരെ മൂന്നു കാര്‍ഡിനല്‍മാരും രണ്ട് ആര്‍ച്ചുബിഷപ്പുമാരുമാണ് കമ്മീഷന്‍ മേധാവികളായിരുന്നിട്ടുള്ളത്. റോമന്‍ കൂരിയാ ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്മീഷനാണ്. 1984 മുതല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ബുവോനോമോ ഇവിടെ റെക്ടറാകുന്ന ആദ്യത്തെ അല്മായനാണ്. വത്തിക്കാന്‍ സിറ്റി ഭരണകൂടത്തിന്റെ ജനറല്‍ സെക്രട്ടറിയായും ഒരു അല്മായനെ മാര്‍പാപ്പ നിയമിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org