പ്രവാസികളെ തിരിച്ചെത്തിക്കണം: ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി

കോവിഡ്-19 ന്‍റെ ഭീതി ലോകമാകെ വ്യാപിക്കുമ്പോള്‍ ജന്മനാട്ടിലേക്കു തിരിച്ചുവരാനാകാതെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കണമെന്നും പ്രവാസികളോടു നീതി പുലര്‍ത്തണമെന്നും കേരള റീജിയണല്‍ ലാറ്റില്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്‍റെ വികസനത്തിനു നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രവാസികളെ കോവിഡ് കാലത്ത് തള്ളിക്കളയരുത്. അവരെ തിരിച്ചെത്തിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം.

കേരളത്തിലെ വികസനത്തില്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു സംസ്ഥാനം സംരക്ഷണം നല്‍കുന്നത് മാതൃകാപരമാണ്. പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്‍കുമെന്നും കേരള ലത്തീന്‍ മെത്രാന്‍ സമിതിക്കുവേണ്ടി കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കെആര്‍എല്‍ സിബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. തെക്കെത്തെച്ചേരില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org