സഹൃദയ ഹെൽത്ത് ആൻഡ് കെയർ മാർട്ട് പദ്ധതിക്ക് തുടക്കമായി 

സഹൃദയ ഹെൽത്ത് ആൻഡ് കെയർ മാർട്ട് പദ്ധതിക്ക് തുടക്കമായി 
ഫോട്ടോ: സഹൃദയ ഹെൽത്ത് ആൻഡ് കെയർ മാർട്ടിന്റെ ഉദ്‌ഘാടനം സിജോയ് വർഗീസ് നിർവഹിക്കുന്നു. പാപ്പച്ചൻ തെക്കേക്കര, ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ഫാ. ഹോർമിസ് മൈനാട്ടി.   എ.  സി.ഷാജൻ,  കുരുവിള മാത്യുസ്, സോണിയ പൗലോസ് എന്നിവർ സമീപം.
രുചികരമായ ഭക്ഷണം ആരോഗ്യകരമാണെന്നുകൂടി ഉറപ്പുവരുത്തുമ്പോഴാണ്  രോഗം വിലകൊടുത്തുവാങ്ങുന്ന നിലവിലെ രീതിയിൽ നിന്ന് രക്ഷപെടാൻ  നമുക്ക് സാധിക്കുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഹോർമിസ് മൈനാട്ടി അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഭക്ഷ്യപദാർത്ഥങ്ങളുടെ വിപണനത്തിനായി ആരംഭിക്കുന്ന സഹൃദയ ഹെൽത്ത് ആൻഡ് കെയർ മാർട്ട് പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരവും സഹൃദയ ഡയറക്ടർ ബോർഡംഗവുമായ സിജോയ് വർഗീസ് ഹെൽത്ത് ആൻഡ് കെയർ മാർട്ടിന്റെ ഉദ്ഘാ ടനം നിർവഹിച്ചു.  എ.സി.സിറ്റി ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ എ. സി.ഷാജൻ  ആദ്യവില്പന നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യുസ്, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ലില്ലി ജോൺ  എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org