ദേവാലയ സംഗീതം വെടിക്കെട്ടല്ല

ദേവാലയ സംഗീതം വെടിക്കെട്ടല്ല
Published on
  • സാജു പോള്‍ തേക്കാനത്ത്, ചെങ്ങമനാട്

വി. കുര്‍ബാനയിലെ ഗാനാലാപനത്തെക്കുറിച്ച് ഒരു സാധാരണ വിശ്വാസി എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നു.

1) ദിവ്യബലിയുടെ ഓരോ സന്ദര്‍ഭത്തിനും യോജിച്ച ഗാനങ്ങളായിരിക്കണം ആലപിക്കേണ്ടത്.

2) പാടുന്ന പാട്ടുകളുടെ വാക്കുകളും, സംഗീതവും ലളിതമായിരിക്കണം. 3) പാട്ടുകളുടെ തുടക്കത്തിലും, ഇടയ്ക്കുമുള്ള ഉപകരണസംഗീതം ദൈര്‍ഘ്യം കുറഞ്ഞതായിരിക്കണം.

4) സോളോ സിംഗിംഗിനൊപ്പമോ അതിലധികമോ കോറല്‍ സിംഗിംഗിനും പ്രാധാന്യം കൊടുക്കണം. 5) ഉപകരണങ്ങള്‍ എത്രതന്നെയായാലും അത് തത്സമയം വായിക്കണം. 6) കരോക്കെ എന്ന പരിപാടി വി. കുര്‍ബാനയ്ക്ക് അനുവദിക്കരുത്.

വി. കുര്‍ബാന കഴിയുമ്പോള്‍ ഓരോ വിശ്വാസിക്കും മനസ്സില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകണം. അതിനു ദേവാലയത്തിലെ ഓരോ ഘടകവും നന്നായിരിക്കണം. അതില്‍ ദേവാലയസംഗീതത്തിനു ഒട്ടും കുറവല്ലാത്ത പ്രാധാന്യമുണ്ട്.

അത് ഉചിതമാംവിധം കൈകാര്യം ചെയ്യിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. അങ്ങനെ നമ്മുടെ ദേവാലയങ്ങള്‍ ശുദ്ധവും, ലളിതവുമായ ആരാധനാഗീതങ്ങളാല്‍ സാന്ദ്രമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org