ഡിജിറ്റല്‍ യുഗത്തിലെ വായന

ഡിജിറ്റല്‍ യുഗത്തിലെ വായന
Published on
  • സിജോ ജോസഫ് ആനാംതുരുത്തില്‍, ഇരുമ്പനം

കാഴ്ചയുടെ സുഖം വായനയുടെ സുഖത്തിനും മേലെയാണ്. വായന, ആയാസരഹിതമായ പ്രക്രിയയല്ല. ചിന്തിക്കുന്ന പ്രക്രിയയില്‍ അടങ്ങിയിരിക്കുന്ന വേദന, സുഖാസ്വാദന തൃഷ്ണയുള്ള (Pleasure Principle) നമുക്ക് ഒഴിവാക്കാന്‍ തോന്നുന്നത് സ്വാഭാവികം. പക്ഷേ ചവര്‍പ്പുണ്ടാക്കുന്ന നെല്ലിക്ക പോലാണിതെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം.

നിര്‍ബന്ധിത വായന എന്ന് ഈ പ്രക്രിയയ്ക്ക് പേരിടാം. അഹംബോധം രൂഢമൂലമാ കാത്ത ചെറുപ്രായത്തില്‍ നിര്‍ബന്ധിത വായനയിലൂടെ പുസ്തകങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തണം. മുതിര്‍ന്ന വര്‍ ഫാ. ജോസ് പുതുശ്ശേരി പറയുന്നതു പോലെ ഡിജിറ്റല്‍ മിനിമലിസത്തിന് (ലക്കം 10) ബോധപൂര്‍വമായ തീരുമാനമെടുക്കേണ്ടി വരും.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ താഴെ വയ്ക്കില്ലെന്ന് പരാതി പറയുന്ന നമ്മള്‍, രക്ഷകര്‍ത്താക്കള്‍ ഡിജിറ്റല്‍ മിനിമലിസത്തിലേക്ക് അവരെ കൊണ്ടു പോകാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ചിന്തിക്കുക കൂടി ചെയ്യേണ്ടേ? എത്രയോ രൂപ ആഡംബരങ്ങള്‍ക്ക് ചിലവഴിക്കുമ്പോള്‍, നല്ല പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ ഓര്‍ക്കാറുണ്ടോ? അങ്ങനെ ഒരു സംസ്‌കാരം നമുക്കില്ലാ ത്തതുകൊണ്ട് മനസ്സിനെ ഇത് ഒരു നഷ്ട മല്ല എന്നു പറഞ്ഞ് പരുവപ്പെടുത്തേണ്ടി വരും.

വീട്ടില്‍ ഒരു ലൈബ്രറി ഇങ്ങനെ രൂപപ്പെടും. ആവശ്യനേരത്ത് പുസ്തക ങ്ങള്‍ റഫര്‍ചെയ്തുള്ള കണ്ടെത്തലിന്റെ ആനന്ദം ഗൂഗിള്‍ സേര്‍ച്ചിനു നല്‍കാനാ വില്ല. കുട്ടിക്കും രക്ഷകര്‍ത്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. വിദ്യാലയങ്ങളിലെ പഴയ ഉപപാഠ പുസ്തകങ്ങള്‍ നിര്‍വഹിച്ച ധര്‍മ്മം എത്ര വലുതായിരുന്നു? വായനപോഷണത്തിനായി വിദ്യാലയങ്ങളില്‍ നിരവധി പദ്ധതികളുണ്ട്. ഓരോ ടേമിലും നിര്‍ബന്ധിത വായനയ്ക്കായി ഏതാനും പുസ്തകങ്ങള്‍ നല്‍കുന്നത് മറ്റൊരു നല്ല പ്രവര്‍ത്തന മാകും.

ഇവയില്‍ നിന്നും ചെറിയ പരീക്ഷകള്‍ നടത്തി മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അംഗീ കാരം നല്‍കണം. വടിയെടുത്ത് അത്യാവശ്യ സന്ദര്‍ഭത്തില്‍ ഒരു ചെറിയ അടി കൊടുത്താല്‍ കിട്ടു ന്ന പ്രയോജനം പോലെയാണിത്. ബോധത്തെ ഉണര്‍ത്താന്‍ ചെറിയ ശിക്ഷകള്‍ക്ക് പറ്റുന്ന പോലെ നിര്‍ബന്ധിത വായന പുസ്തക ത്തിന്റെ രുചി അറിയുന്നതിന് കുട്ടികളെ സഹായിക്കും. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കില്ലായെന്ന് വാശി പിടിക്കാറുണ്ട്.

പക്ഷേ രുചി അറിഞ്ഞാലോ? അവര്‍ക്ക് അന്യ മായിരുന്നത് പ്രിയപ്പെട്ടതാകും. പുസ്തകത്തിന്റെ രുചി അറി ഞ്ഞാല്‍ ആ ലഹരി ഒരിക്കലും ആരും ഉപേക്ഷിക്കില്ല. ഇതൊക്കെ ചില ചിന്തകളാണ്. ഈ തോന്ന ലുകളില്‍ സത്യമുണ്ടെങ്കില്‍ പ്രായോഗികമാക്കാം. എന്തു തന്നെയായാലും ഡിജിറ്റല്‍ മിനിമലിസത്തിനു ഓരോ ദിവസം കഴിയുംതോറും പ്രസക്തി കൂടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org