ജനാഭിമുഖ ദിവ്യബലി

ജനാഭിമുഖ ദിവ്യബലി

Published on
  • സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

ബി ജെ പി സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം രാമരാജ്യമാണ്. അയോധ്യയിലൂടെ ലക്ഷ്യ ത്തിലേക്ക് എത്തുക. 2% വരുന്ന ക്രിസ്തീയ വിശ്വാസികളെ ഞെരിച്ച് ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അതാണ് മണിപ്പൂരില്‍ കണ്ടത്.

സീറോ-മലബാര്‍ സഭയിലെ ഇപ്പോഴത്തെ സംഭവങ്ങളില്‍ തീവ്രഹിന്ദു സമൂഹം സന്തോഷിക്കുന്നുണ്ടാകും. സഭയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ കലഹിക്കുന്നത് വലിയൊരു പ്രശ്‌നമായി, തീരാ പ്രശ്‌നമായി നിലനില്‍ക്കുന്നു. ജനാഭിമുഖ കുര്‍ബാന ദശാബ്ദങ്ങളോളം പ്രശ്‌നമില്ലായിരുന്നു. ഭൂമി വിവാദം ഇല്ലായ്മ ചെയ്യാന്‍ അള്‍ത്താരാഭിമുഖ ബലി അടിച്ചേല്പിച്ചു. പ്രശ്‌നങ്ങള്‍ വഷളായിട്ടും സഭാ നേതൃത്വത്തിന്റെ തിരിച്ചറിവില്ലായ്മ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നു. ബി ജെ പിയുടെ അജണ്ടയ്ക്ക് സഭാനേതൃത്വത്തിന്റെ പിന്തുണയുണ്ടോ? ക്രിസ്തീയ വിശ്വാസികളെ അടിക്കാനുള്ള വടി രാമരാജ്യം സ്വപ്‌നം കാണുന്ന മോദിക്കും പക്ഷത്തിനും കൊടുക്കുന്നതാണോ നിലപാട്. ചിതറി കിടക്കുന്ന സഭാ വിശ്വാസികളെ ഒന്നിപ്പിക്കുവാന്‍ വിശുദ്ധ ബലിയില്‍ കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. ആവര്‍ത്തന വിരസതയുള്ള ഈ പ്രാര്‍ത്ഥനയ്ക്ക് അര്‍ത്ഥമുണ്ടോ? സഭാപാലകരെ ഇനിയും പരിഹാരം അകലെ ആകരുതെ.

logo
Sathyadeepam Online
www.sathyadeepam.org