ഇന്ത്യന്‍ ജനാധിപത്യം വെന്റിലേറ്ററില്‍

ഇന്ത്യന്‍ ജനാധിപത്യം വെന്റിലേറ്ററില്‍

ലക്കം 33 ല്‍ റവ. ഡോ. ജോയി അയിനിയാടന്‍ എഴുതിയ 'ഇന്ത്യന്‍ ജനാധിപത്യം വെന്റിലേറ്ററിലാണ്' എന്ന ലേഖനം കാലികവും അര്‍ത്ഥസമ്പു ഷ്ടവും ചിന്തനീയവുമാണ്. മുള്ളുകമ്പികൊണ്ട് വരിഞ്ഞു മുറുക്കിയ ഇന്ത്യയുടെ ഭൂപടം തന്നെ ഈ ലേഖനത്തിന്റെ പ്രാധാന്യം അറിയി ക്കുന്നു. സത്യദീപത്തിനും ലേഖകനും അഭിനന്ദനങ്ങള്‍. സോക്രട്ടീസിന്റെ അരുമശിഷ്യനായ പ്ലേറ്റോ ഉയര്‍ത്തിയ 'ഭരണ നൈപുണ്യ ശാസ്ത്രം' ഇന്ത്യയില്‍ നടപ്പാക്കാത്തിടത്തോളം കാലം ഭൂരിപക്ഷത്തിന്റെ കളി ഇന്ത്യയില്‍ താണ്ഡവമാടും. ഏതുവിധേനയും ഭൂരിപക്ഷമുണ്ടാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏതു കുത്സിത മാര്‍ഗ്ഗവും സ്വീകരിക്കും. ഭൂരിപക്ഷത്തിന്റെ ആദ്യ ഇര യേശുക്രിസ്തുവാണ്. പീലാത്തോസ് യാതൊരു നീതിയും ന്യായവും നോക്കാതെ ഭൂരിപക്ഷം യഹൂദരുടെ അഭിപ്രായം മാനിച്ചാണ് യേശുവിനെ കുരിശുമരണത്തിനു വിധിച്ചത്. ഏറ്റവുമധികം വിദ്യാസമ്പന്നരുള്ള കേരളത്തില്‍ പോലും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ചിന്തയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വെന്റിലേറ്ററില്‍ നിന്നു നമുക്കു മോചിപ്പിക്കാനാകും.

പി. ആര്‍ ജോസ്, ചൊവ്വൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org