മരം നടാന്‍ ഇടമുണ്ടോ?

മരം നടാന്‍ ഇടമുണ്ടോ?

ലക്കം 33-ല്‍ ജീസ് പി. പോള്‍ എഴുതിയ "സ്ഥലം മാറിപ്പോകുന്ന വൈദികര്‍ ഓരോ മരം നട്ടിട്ടു പോകട്ടെ" എന്ന കത്തു വായിച്ചു. പക്ഷെ മരം എവിടെ നടും? പള്ളിമുറ്റവും അനുബന്ധ സ്ഥലവും ടൈല്‍സ് ഇട്ടിരിക്കുകയല്ലേ? ഒരു തുള്ളി മഴവെള്ളം പോലും ഭൂമി യിലേക്കു താഴുവാന്‍ അനുമതി ലഭിക്കുന്നില്ല. അച്ചന്‍ വിചാരിച്ചതു കൊണ്ടു മാത്രം മരം അവിടെ വളരില്ല. പള്ളിയുടെ ഭംഗി ആസ്വദിക്കാന്‍ മരം തടസ്സമാകുമെന്നും തിരുനാള്‍ നടത്താന്‍ ബുദ്ധിമുട്ടാകുമെന്നും പള്ളിമുറ്റം ചപ്പുചവറുകള്‍ കൊണ്ട് അലങ്കോലമാകുമെന്നും പറഞ്ഞു ഇടവകജനം അതിനെ പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ സ്വന്തം പുരയിടത്തില്‍ മരം നട്ടുവളര്‍ത്തുന്നതിന് ആര്‍ക്കും എതിര്‍ പ്പില്ല. അതുകൊണ്ട് മരം നട്ടുവളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ആദ്യം ഇടവക ജനത്തെ ബോധവത്കരിച്ചാല്‍ മാത്രമേ പള്ളി കോമ്പൗണ്ടിലെ മരം നടീല്‍ വിജയിക്കൂ.

പി.ആര്‍. ജോസ്, ചൊവ്വൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org