വിമര്‍ശനത്തെ ഉള്‍ക്കൊള്ളുക

അഗസ്റ്റിന്‍ ചെങ്ങമനാട്

സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍കൂടി അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. വാട്സാപ്പിലൂടെ, ഫെയ്സ്ബുക്കിലൂടെ അതല്ലെങ്കില്‍ യൂട്യൂബിലൂടെയാവാം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോരോ മേഖലയുണ്ടാകുമല്ലോ. ആ മേഖലയില്‍ ഏതെങ്കിലും ദുരനുഭവം ഉണ്ടാകുമ്പോള്‍ വിമര്‍ശനം എഴുതിവിടുക സ്വാഭാവികമാണ്. പറഞ്ഞതില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ തിരുത്തുന്നതു ശരിയുടെ മാര്‍ഗമാണ്. അതല്ലാതെ എഴുതിയ വ്യക്തിയെ സേവനമേഖലയില്‍ നിന്ന് ഒഴിവാക്കി മുറിവുണ്ടാക്കിയാല്‍ ആ വ്യക്തി ശക്തമായി പ്രതികരിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അങ്ങനെയുള്ള നടപടി വന്നാല്‍ എഴുതിയ വ്യക്തിക്കു പിന്‍ബലം നല്കാന്‍ അനേകര്‍ രംഗപ്രവേശം ചെയ്യും. ഊരിയ വാള്‍ ഉറയിലിടുന്നതാണ് ഉചിതം. നന്മയെ മുന്നില്‍ കണ്ടു വിമര്‍ശിക്കുന്നവരെ ഒതുക്കി ഒരു മൂലയിലിരുത്താന്‍ ശ്രമിക്കുന്നത് അപക്വമാണ്, അജ്ഞതയാണ്. വിമര്‍ശനം വലിയ മനസ്സോടെ ഉള്‍ക്കൊണ്ടാല്‍ നേരിന്‍റെ വഴിയില്‍ പതുങ്ങികിടക്കുന്ന ഇരുളിനെ അകറ്റി വെളിച്ചമായി പരിലസിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org