വൈദികസന്യസ്ത ശുശ്രൂഷ

വൈദികസന്യസ്ത ശുശ്രൂഷ

വൈദികരുടേയും സന്യസ്തരുടേയും ശുശ്രൂ ഷാമേഖലകള്‍ കൃത്യമായി അടയാളപ്പെടുത്തേണ്ടത് കാഘട്ടത്തിന്റെ ആവശ്യ മാണ്. ഒരാള്‍ വൈദികനോ സന്യാസിയോ ആകുന്നത് ദൈവജനത്തിന്റെ ശുശ്രൂഷ യ്ക്കും സഭാനേതൃത്വത്തിനും വേണ്ടിയാണ്. അവരു ടെ പ്രത്യേക മേഖലകളാണ് അവരെ വ്യത്യസ്തരാക്കു ന്നതും പ്രസക്തരുമാക്കു ന്നതും. എല്ലാ മേഖലയിലും അവരുടെ സാന്നിദ്ധ്യമോ പ്രവര്‍ത്തനമോ വേണമെന്നി ല്ല. വൈദികര്‍ മുഖ്യമായും അജപാലകരാണ്. ദൈവ ജനത്തിന് ശുശ്രൂഷ ചെയ്യേ ണ്ടവര്‍ ഫുള്‍ടൈം ആ ശുശ്രൂഷയിലുണ്ടാകണം. സമര്‍പ്പിതര്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കുവേണ്ടി ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥ നാജീവിതത്തിനുമാണ്. തങ്ങളുടെ പ്രഥമ ലക്ഷ്യ ത്തില്‍നിന്ന് ആരും അകന്നുപോകുന്നത് ഭൂഷണമല്ല.

സഭയില്‍ സംവിധാനം ശക്തിപ്പെട്ടപ്പോള്‍, സ്ഥാപന വത്കരണം കൂടിയപ്പോള്‍, നിയമങ്ങളും ചട്ടങ്ങളും വര്‍ദ്ധിച്ചപ്പോള്‍, പുരോഹിതസന്യസ്ത എണ്ണം വര്‍ദ്ധിച്ച പ്പോള്‍ പുതിയ മേഖലകള്‍ കണ്ടെത്തുവാന്‍ സഭ ശ്രദ്ധി ച്ചു. അതുവരെ ഉണ്ടായിരു ന്ന തികച്ചും അജപാലന പരവും, കൗദാശികവും സാമൂഹ്യവുമായ പ്രവര്‍ത്ത നമേഖലകളില്‍ നിന്ന് പുതിയ ഉയരങ്ങളിലേയ്ക്ക് കടക്കുവാന്‍ സമര്‍പ്പിതര്‍ ആഗ്രഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആതുരാലയങ്ങളുടേയും എണ്ണം കൂടിയപ്പോള്‍ അതിന്റെ നേത്യത്വനിരയി ലേയ്ക്ക് വൈദികരും സന്യ സ്തരും നിയോഗിക്കപ്പെട്ടു. വൈദികസന്യസ്ത സാന്നി ദ്ധ്യം സ്വാഗതാര്‍ഹമായിരു ന്നു. അത് സ്ഥാപനവത്കര ണത്തിന് ആക്കം കൂട്ടുക യും ചെയ്തു. സഭയുടെ സ്ഥാപനവത്കരണത്തില്‍ സഭാ മേഖലയിലുള്ളവര്‍ നേരിട്ട് ഇടപെടാനും നേതൃ ത്വം കൊടുക്കാനും തയ്യാറാ യി വന്നു. ക്രൈസ്തവമൂല്യ ങ്ങള്‍ സ്ഥാപനവത്കരണ ത്തിലൂടെ നല്കാനും കഴി ഞ്ഞത് ഒരു സത്യമാണ്. വൈദികരും സന്യസ്തരും ഇംഗ്ലീഷ് മീഡിയം സ്‌കൂളു കള്‍ തുടങ്ങാന്‍ ആരംഭിച്ചു. അത് ഒരു മത്സരവുമായി. കൂടാതെ ഉന്നതവിദ്യാഭ്യാസ മേഖലയിലേയ്ക്ക് തിരിഞ്ഞു കൊണ്ട് ഉപരിപഠനവും, ഗവേഷണവും നടത്താന്‍ താത്പര്യപെട്ടു തുടങ്ങി.

സഭയുടെ ശുശ്രൂഷാ മേഖലയില്‍ കടന്നുവന്ന വലിയ പ്രസ്ഥാനമാണ് ഹോസ്പിറ്റലുകള്‍. 1980-നു ശേഷം ധാരാളം പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ സഭാതല ങ്ങളില്‍ ഉണ്ടായി. അവിടെ യെല്ലാം വൈദികരും സിസ്റ്റേഴ്‌സും ചേക്കേറി. സ്ഥാപനങ്ങളുടെ നിയന്ത്ര ണം സമര്‍പ്പിതര്‍ ഏറ്റെടുത്തു. പണ സമ്പാദനത്തിനാ യുള്ള സ്രോതസ്സുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ എന്ന വികാരം സാധാരണക്കാരിലുണ്ടായി. ഹോസ്പി റ്റലുകള്‍ കൂടാതെ പാലിയേറ്റീവ് കെയര്‍, അഗതിമന്ദിര ങ്ങള്‍, ബാലഭവനങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, എയ്ഡ്‌സ്‌കാന്‍സര്‍ രോഗീ സെന്ററുകള്‍, കൗണ്‍സിലിംഗ് സെന്റ റുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രസ്സുകള്‍, ഭക്തസാ ധന കടകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടായി. അവിടെ യെല്ലാം വൈദികരും സന്യ സ്തരും നിയോഗിക്കപ്പെട്ടു. അല്മായ വിശ്വാസികള്‍ക്കു ചെയ്യാവുന്ന പല ജോലികളും സമര്‍പ്പിതര്‍ കൈവശത്തിലാക്കി. തങ്ങളുടെ സാന്നിദ്ധ്യത്തിനും കര സ്പര്‍ശത്തിനും വിവിധ മേഖലകളില്‍ പ്രസക്തി ഉണ്ടെങ്കിലും ആത്യന്തിക വും, അടിസ്ഥാനപരവുമായ ശുശ്രൂഷകളില്‍ നിന്നും അകന്നു നില്ക്കാന്‍ ഇവയെല്ലാം കാരണമായിട്ടുണ്ട്. സഭ മിഷണറിയാണെന്നും ക്രിസ്തുവിനെ അറിയാത്തവരി ലേയ്ക്ക് ക്രിസ്തുവിനെ എത്തിക്കാനും ഉള്ള ദൗത്യം വിസ്മരിക്കപ്പെട്ടു. ലൗകികവും സാമ്പത്തിക നേട്ടമുള്ള തും, ജനസ്വാധീനമുള്ളതു മായ മേഖലകളിലേയ്ക്ക് വൈദികരുടേയും സന്യ സ്തരുടേയും എനര്‍ജി ചെലവഴിക്കപ്പെട്ടു. സാമ്പത്തികലാഭമുള്ള രാജ്യങ്ങളി ലേയ്ക്ക് വൈദികരും സന്യ സ്തരും സുവിശേഷവേലയ്ക്ക് അയയ്ക്കപ്പെട്ടു. മിഷന്‍ പ്രദേശങ്ങളിലേ യ്ക്കും, ദളിതര്‍, ആദിവാസികള്‍, മത്സ്യബന്ധനക്കാര്‍ തുടങ്ങിയ ഇടങ്ങളിലേയ്ക്ക് പോകാന്‍ ആളില്ലാതായി. സാധുജന ശുശ്രൂഷയേ ക്കാള്‍ മഹത്വമുള്ളതും പ്രൊഫഷണലിസത്തിനും കരിയറിസത്തിനും ആണെന്ന് ചിന്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ആശുപത്രികളിലും വൈദികരും സന്യസ്തരും ഇല്ലെങ്കിലും സ്ഥാപനങ്ങളിലും പ്രസ്ഥാ നങ്ങളിലും ഒരു കുറവും ഉണ്ടാകാത്ത വിധത്തിലുള്ള പരിശീലനം ലഭിച്ച അല്മാ യര്‍ ഉണ്ടായാല്‍ മതി. അങ്ങനെ കൂടുതല്‍ സാധുജന ശുശ്രൂഷ സമര്‍പ്പിതര്‍ക്ക് ചെയ്യാനാകട്ടെ.

ഫാ. ലൂക്ക് പൂത്തൃക്കയില്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org