പൊട്ടക്കുളം നിന്നെ തവളയാക്കും

പൊട്ടക്കുളം നിന്നെ തവളയാക്കും
Published on
  • ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശ്ശൂര്‍

ഡിസംബര്‍ 13 ലെ 'സത്യദീപ'ത്തില്‍ 'പൊട്ടക്കുളം നിറഞ്ഞ തവളയാക്കും' എ ന്ന ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ എഴുതിയ ലേഖനം നമ്മെ കുണ്ണുതുറപ്പിക്കേണ്ടതാണ്. ഇനിയും ഉറക്കം നടിച്ചിരിക്കുന്നവര്‍ക്ക് അവര്‍ ''തവളകളായി'' മാറിയെന്ന തിരിച്ചറിവു ലഭിക്കാന്‍ സഹായകരമായ ചി ന്തകള്‍. കാലം അതിവേഗം മുമ്പോട്ടു പോ കുമ്പോള്‍, പൊട്ടക്കുള തവളകള്‍ തങ്ങളു ടെ അവസ്ഥകള്‍ തിരിച്ചറിയാതെ, ചത്ത് ജീര്‍ണ്ണിച്ച് പിന്‍ഗാമികള്‍ക്ക് ഭക്ഷണമായി മാറുമ്പോള്‍ ആവര്‍ത്തന ചക്രത്തിനപ്പുറത്തുള്ള ലോകപുരോഗതി അറിയാനാകുന്നില്ല. ഫലമോ, ജീര്‍ണ്ണത ജീര്‍ണ്ണതയോട് മത്സരിച്ചുകൊണ്ടിരിക്കുന്നു. ''നീ ആരോട് മത്സരിക്കുന്നുവെന്നത് നിന്റെ മാറ്റുരയ്ക്കു ന്ന പരിപാടിയാണെന്നത്'' മറക്കരുത്. ഏകപക്ഷമായി ചിന്തിക്കുന്നവര്‍ ലോകത്തിന്റെ വൈവിധ്യസൗന്ദര്യം ആസ്വദിക്കാന്‍ വിവരമില്ലാത്തവരാണ്. ലോകം പരിഹസിച്ചു ചിരിക്കുമ്പോള്‍, എന്തുകൊണ്ട് ഈ പരി ഹാസം എന്ന് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മഹാകഷ്ടമാണ് പൊട്ടക്കുളത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഇനി നീട്ടിവയ്ക്കാനാകില്ല. സത്യദീപപത്തിനും ലേഖകനും അനുമോദനവും നന്ദിയും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org