ഡലഗേറ്റിനെ സ്വതന്ത്രനായി വിടുക

ഡലഗേറ്റിനെ സ്വതന്ത്രനായി വിടുക
Published on

ജോസ് കുരുവിള, വൈക്കം

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നപരിഹാരത്തിനായി റോമില്‍ നിന്നെത്തിയ ഡലഗേറ്റിന്റെ സ്വാതന്ത്ര്യത്തില്‍ സ്ഥിരം സിനഡ് ഇടപെടുന്നതായി പരാതികള്‍ ഉയരുന്നു.

പാവം ഡലഗേറ്റിനെ സ്വതന്ത്രനായി വിടുക. അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രമല്ല; തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളിലേയും വൈദികരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. കാരണം, ഇത് സഭയെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. അതിന്റെ യാഥാര്‍ത്ഥ്യം റോമില്‍ പൗരസ്ത്യ സഭാ കാര്യാലയത്തെ മാത്രമല്ല, മാര്‍പാപ്പയെയും നേരിട്ട് അറിയിക്കേണ്ടതുണ്ട്.

സിനഡ് പുലിവാല് പിടിച്ചു! സീറോ-മലബാര്‍ സഭയിലെ മാതൃരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ സിനഡിന് പുലിവാല് പിടിച്ച അനുഭവമാണ്, പുലിയെ വാലില്‍ പിടിച്ചു കൊണ്ടിരു ന്നാല്‍, അതായത് എറണാകുളത്തെ ചേര്‍ത്തു നിറുത്തിയാല്‍ സിനഡിലെ മെത്രാന്മാര്‍ക്ക് എ ന്നും കണ്ണില്‍ കരടാവും, എന്നാല്‍ പുലിയെ വിടാമെന്ന് കരുതിയാല്‍; അതായത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അവകാശങ്ങള്‍ അംഗീകരിച്ചാല്‍, തൃശ്ശൂരും, ഇരിങ്ങാലക്കുടയും തലപൊക്കും. എന്തു ചെയ്യും? സിനഡ് തൃശങ്കുസ്വര്‍ഗത്തിലായമട്ടാണ്.

കര്‍ദിനാള്‍ പാറേക്കാട്ടില്‍ കാണിച്ച വഴി പിന്‍ ചൊല്ലുക, വിശ്വാസികളെ അതിനായി ഒരുക്കുക. ഭാരതത്തിന്റെ പൈതൃകത്തെ സ്വാംശീകരിക്കുന്ന ആരാധനക്രമവുമായി ഈശോ ബലിയര്‍പ്പിച്ചപോലെ ജനാഭിമുഖമായി സ്വര്‍ഗസ്ഥനായ പിതാവിന് ബലിയര്‍പ്പിക്കുന്ന സമൂഹമായിത്തീരണം. എങ്കില്‍ മാത്രമേ പാറേക്കാട്ടില്‍ പിതാവിന്റെ സ്വപ്നം പൂവണിയൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org