കാല്‍വരിയിലെ യാഗബലി

കാല്‍വരിയിലെ യാഗബലി
Published on
  • സി ഒ പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട

ഞാന്‍ വര്‍ഷങ്ങളായി സത്യദീപം വരിക്കാരനും വായനക്കാരനുമാണ്. സത്യദീപം ജനുവരി 10 ലെ (പുസ്തകം 97, ലക്കം 22) ശ്രീ. ബിജു തോമസിന്റെ 'വിശുദ്ധ കുര്‍ബാന - ജീവിതത്തിന്റെ കൂദാശ എന്ന ലേഖന പരമ്പര വായിച്ചു. ലേഖനത്തില്‍ ജനാഭിമുഖ കുര്‍ബാ ന അര്‍പ്പണത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത് അവസരോചിതമായി തോന്നി. യഹൂദാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി ദൈവപുത്രനായ യേശു കാല്‍വരിയില്‍ തന്റെ യാഗബലി അര്‍പ്പിച്ചത് ജനാഭിമുഖമായിട്ടായിരുന്നു. ദൈവജനത്തിന്റെ കൂട്ടായ്മയാണ് അര്‍പ്പിക്കപ്പെടുന്ന വിശു ദ്ധ കുര്‍ബാന. ഈശോ വിശുദ്ധ കുര്‍ ബാന സ്ഥാപിച്ചത് ശിഷ്യഗണത്തിന് അഭിമുഖമായി ഇരുന്നിട്ടായിരുന്നു. അപ്പസ്‌തോലിക പാരമ്പര്യമനുസരിച്ച് വിശു ദ്ധ കുര്‍ബാന അര്‍പ്പണം ജനാഭിമുഖമായിട്ടായിരുന്നുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തോടനുബന്ധിച്ച് ദേവാലയത്തിലെ തിരശ്ശീല കീറി ബലിവേദി ദൃശ്യമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടിയതോടുകൂടി അതുവരെ അടിച്ചിട്ടിരുന്നതെല്ലാം ദൈവജനത്തിന് അഭിമുഖമായി വിശുദ്ധ ബലി അര്‍പ്പിച്ചതോടെയാണ്. വിശ്വാസികള്‍ക്ക് പെസഹാ രഹസ്യങ്ങള്‍ രഹസ്യാത്മകതയില്ലാതെ കാണുവാനും ധ്യാനിക്കുവാനും അവകാശമുണ്ടെന്നിരിക്കെ ചില സഭാനേതൃത്വങ്ങള്‍ ജനാഭിമുഖം വേണ്ടെന്നും, കുറച്ച് ഭാഗങ്ങള്‍ സക്രാരിക്ക് അഭിമുഖമായിരിക്കണം എന്ന പിടിവാശിയില്‍ ദൈവജനത്തെ വേദനിപ്പിക്കുന്നത് ശരിയല്ലെന്നാണ് അഭിപ്രായം. എന്തെല്ലാം കോലാഹലങ്ങളാണ് കുറച്ചുനാളുകളായി സഭാ മക്കള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ജനാഭിമുഖ തല്‍പ്പരരായ വിശ്വാസികളെ പുറകോട്ട് തിരിച്ചു നിറത്തുവാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ല എന്നാണ് തോന്നുന്നത്. ജനാഭിമുഖ കുര്‍ബാനയര്‍പ്പണം എത്രയോ മനോഹരവും ഭക്തിസാന്ദ്രവുമാണ്. അത് എത്രയോ ധ്യാനാത്മകമാണ് നമ്മുടെ ദൈവജനത്തിന്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org