കോവിഡു കാലം ആരാധനാലയങ്ങള്‍ പൂട്ടിച്ചവര്‍, തെരുവില്‍ ചെയ്തതെന്ത്?

കോവിഡു കാലം ആരാധനാലയങ്ങള്‍ പൂട്ടിച്ചവര്‍, തെരുവില്‍ ചെയ്തതെന്ത്?

കോവിഡു വ്യാപനാരംഭത്തില്‍ ജനത്തെ ഞെരുക്കി, ആരാധനാലയങ്ങള്‍ പൂട്ടിച്ചു, യുവാക്കളെ തെരുവില്‍ ഏത്തമിടിച്ചതു മനുഷ്യരൊന്നും മറന്നിട്ടില്ല. നിയന്ത്രണങ്ങള്‍ വേണ്ടതായിരുന്നു. പക്ഷേ അതു അടിച്ചേല്‍പ്പിച്ചവര്‍ക്കു പിന്നെയും ഉത്തരവാദിത്വമുണ്ടായിരുന്നു. രണ്ടു തെരഞ്ഞെടുപ്പു കാലത്തും തെരുവില്‍ ആയിരങ്ങള്‍ കൊടി പിടിച്ചപ്പോള്‍, സമര മുഖങ്ങളിലേക്കു തുടര്‍ച്ചയായി ജലപീരങ്കി ചീറ്റിച്ചപ്പോള്‍, കോവിഡു ജാഗ്രതാ പോര്‍ട്ടലൊന്നും ആരും ഓര്‍ മ്മിപ്പിച്ചില്ല. ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിച്ചു നിന്നിടത്തും കേസുകളുണ്ടായി. ഒറ്റയാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വരെ റോഡു ഷോ കണ്ടു നിന്ന പോലീസ് വീണ്ടും വഴിയിലേക്കും ഇനി ഇപ്പോള്‍ വീടുകളിലേക്കും ദേവാലയങ്ങളി ലേക്കും കയറാന്‍ തുടങ്ങും.
ഇതൊന്നും ശരിയല്ലെന്ന് ആരെങ്കിലും വിളിച്ചു പറയേണ്ടി യിരുന്നു. ആരും ശ്രവിക്കാത്ത പൊതുജന വിലാപത്തിന്റെ ഭാഗമായി ഇത്രയും കുറിച്ചെന്നു മാത്രം. ഇനിയെങ്കിലും വേണ്ട വണ്ണം ജനദ്രോഹമില്ലാതെ ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്.

അഡ്വ. ഫിലിപ്പു പഴേമ്പള്ളി, പെരുവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org