ആരാധനക്രമവും യുവജനവും

ആരാധനക്രമവും യുവജനവും

ഡോ. ആന്‍ ജോസഫ്, കല്യാണ്‍, മുംബൈ

സത്യദീപം ഓഗസ്റ്റ് 19-ാം തീയതി ശ്രീ. സാന്‍ ജോസ് എ തോമസ് എഴുതിയ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള ലേഖനം അതീവ ഹൃദ്യവും അനുഭവവേദ്യവുമായി. ഞാന്‍ കല്യാണ്‍ രൂപതയിലേക്ക് മാതാപിതാക്കളുടെ ജോലിസംബന്ധ മായി താമസം മാറിയ വ്യക്തിയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി മുംബൈയിലാണ് താമസിക്കുന്നത്. കല്യാണ്‍ രൂപതയില്‍ അള്‍ത്താര അഭിമുഖ ബലി ആണ് അര്‍പ്പിക്കപ്പെടുന്നത്. വളരെ ചെറുപ്പം മുതല്‍ ഇതില്‍ സംബന്ധിക്കുന്ന എനിക്ക് സീറോ മലബാര്‍ സഭയിലെ ഇതര ബലിയര്‍പ്പണ രീതികളെക്കുറിച്ച് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ വിദ്യാഭ്യാസ സംബന്ധമായി ഡല്‍ഹിയില്‍ പോകേണ്ടി വന്നത്. ഫരീദാബാദ് അതിരൂപതയിലെ ജനാഭിമുഖ ബലിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. തികച്ചും വ്യത്യസ്തമായ ഒരു കുര്‍ബാന അനുഭവമായിരുന്നു എന്നെ സംബന്ധി ച്ചിടത്തോളം അത്. ഇത്രയും ഹൃദ്യമായ ഒരു ബലിയര്‍പ്പണ രീതി സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്ന് ഞാന്‍ ആദ്യമായി തിരിച്ചറിയുന്നത് അപ്പോഴാണ്. ഡല്‍ഹി ജീവിത കാലത്താണ് തുടര്‍ച്ചയായി ജനാഭിമുഖ പള്ളികളില്‍ പങ്കെടുക്കുന്നതും തികച്ചും വ്യത്യസ്തമായ ഒരു ബലി അനുഭവം ഉണ്ടാകുന്നതും. പുതിയ തലമുറയെ സംബ ന്ധിച്ചിടത്തോളം അവരുടെ ബുദ്ധിക്കും ചിന്തക്കും മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. അത് എന്തു തന്നെയായാലും ശരിയാണോ തെറ്റാണോ എന്ന് അവര്‍ ചിന്തിക്കുന്നത് അവരുടെ അനുഭവങ്ങളുടെ അടി സ്ഥാനത്തില്‍ ആണ്. ഈ കാലഘട്ടത്തില്‍ ജനാഭിമുഖ കുര്‍ബാന എത്രമാത്രം അനുഭവവേദ്യമാണ്, ഹൃദ്യമായ ഒന്നാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. യുവജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യത്തോടെ പര്യാലോചിക്കേണ്ട ഒരു വിഷയമാണ് ആരാധനക്രമ സംബന്ധമായ വിഷയങ്ങളില്‍ അവരുടെ അഭിപ്രായം ആരായുന്നുണ്ടോ എന്നത്. സീറോ മലബാര്‍ സഭയിലെ ധാരാളം രൂപതകളില്‍ അള്‍ത്താര അഭിമുഖ ബലിയും ചില രൂപതകളില്‍ എങ്കിലും ജനാഭിമുഖ ബലിയും അര്‍പ്പി ക്കപ്പെടുന്നുണ്ട്. ഇവ രണ്ടിലും യുവജനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് യുവജനങ്ങള്‍ക്ക് കൂടുതല്‍ ഇമ്പകരം എന്ന് അന്വേഷിക്കുന്നത് നല്ലതായി രിക്കും. ജനാഭിമുഖ ബലി അര്‍പ്പിക്കപ്പെടുന്ന ദേവാലയങ്ങളില്‍ കൂടുതല്‍ യുവജന പങ്കാളിത്തവും വലിയ ആരാധനക്രമ ആഭിമുഖ്യവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മദ്ബഹാ അഭിമുഖ ബലി പലപ്പോഴും അവരില്‍ താല്‍പര്യക്കുറവും മുഷിപ്പും ആണ് ഉണ്ടാക്കുന്നത്. ആരാധനക്രമ പരിഷ്‌കരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ യുവജനങ്ങളുടെ അഭിപ്രായം, അവരുടെ ശബ്ദം കേള്‍ ക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നത് സംശയകരമാണ്.
പ്രത്യേകിച്ച് കേരളത്തിനു വെളിയില്‍ വിവിധ രൂപതകളില്‍ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന യുവസമൂഹത്തിന്റെ അഭി പ്രായത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം അവരാണ് രണ്ടു തരത്തിലുള്ള ബലിയര്‍പ്പണ രീതികളും കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. ഇന്ത്യയിലും ലോകത്തില്‍ തന്നെയും വിവിധ ഇടങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സീറോ മലബാര്‍ യുവാക്കളുടെ അഭിപ്രായം കൂടി സംഗ്രഹിച്ച്, അവരുടെ നിലപാട് കൂടി മനസ്സിലാക്കി അവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു ആരാധന ക്രമ രീതി വളര്‍ത്തിയെടുക്കു വാന്‍ സര്‍വാത്മനാ പരിശ്രമി ക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അത് വരാനിരിക്കുന്ന കാലഘട്ടത്തില്‍ വലിയ അപകടത്തിലേക്ക് സഭാനൗകയെ കൊണ്ടെത്തിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെയുള്ള വലിയ പുരോഗമനവാദികള്‍ ഭരിക്കുന്ന/നിയന്ത്രിക്കുന്ന സഭയില്‍ എന്തുകൊണ്ട് ലിറ്റര്‍ജി സംബന്ധിച്ച് എല്ലാ വരുടെയും അഭിപ്രായം സ്വീ കരിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നില്ല? ജനാധിപത്യപരമായ ഒരു പ്രക്രിയ ലിറ്റര്‍ജി വിഷയ ത്തില്‍ പിന്തുടരേണ്ടത് വരാനിരിക്കുന്ന കാലഘട്ട ത്തിന്റെ ആവശ്യമാണ്. ആ ആവശ്യത്തോട് ക്രിയാത്മകമായി ഇനിയെങ്കിലും സഭാസിനഡ് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org