ലോഗോസ് ക്വിസ് 2020 – പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ലോഗോസ് ക്വിസ് 2020 – പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Published on

കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2020 മത്സരം കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ  വചന ഞായറായി ആചരിക്കുന്ന 2020 ഡിസംബർ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെടും എന്ന് കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു.

കോവിഡ് കാലം വചനത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുമെന്നും വചനം പഠിക്കുന്നതിനായി ധാരാളം ആളുകൾ സമയം കണ്ടെത്തുന്നതിൽ സന്തോഷമുണ്ടെന്നും അച്ചൻ പറഞ്ഞു. WhatsApp ഗ്രൂപ്പുകളിലൂടെയും കുടുംബകൂട്ടായ്മകളിലൂടെയും രജിസ്‌ട്രേഷൻ നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അച്ചൻ അറിയിച്ചു. രജിസ്‌ട്രേഷൻ തീയതി ആഗസ്ത് 31 വരെ നീട്ടിവെച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾ തുടർന്നാൽ രജിസ്‌ട്രേഷൻ കാലാവധി വീണ്ടും നീട്ടിവെക്കേണ്ടി വരുമെന്നും ഫാ. ജോൺസൻ പുതുശ്ശേരി അറിയിച്ചു.

ഇന്ത്യയിലെ 40 രൂപതകളിൽ നിന്ന് ആറുലക്ഷത്തോളംപേർ എല്ലാവർഷവും പങ്കെടുക്കുന്ന ഈ വചനമാമാങ്കം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് നടത്തപ്പെടുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈൻ പരീക്ഷക്കും സൗകര്യമുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org