സ്നേഹം ജാതിമതദേശകാലങ്ങൾക്ക് അതീതം – പ്രൊഫ എം. ലീലാവതി

സ്നേഹം ജാതിമതദേശകാലങ്ങൾക്ക് അതീതം – പ്രൊഫ എം. ലീലാവതി
Published on
മനുഷ്യരുടെ സ്നേഹബന്ധങ്ങൾക്ക് തടയിടാൻ സാഹചര്യ സമ്മർദ്ദങ്ങൾക്ക് കഴിയുകയില്ലെന്ന് സാഹിത്യകാരി പ്രൊഫ. എം ലീലാവതി. മനുഷ്യരുടെ വേദനകളും അനുദിന ബുദ്ധിമുട്ടുകളും വർധിച്ചുവരുന്ന ഈ കാലയളവിൽ നല്ല സ്നേഹബന്ധങ്ങൾ മാത്രമേ സാന്ത്വനമാകൂ. ഈ സന്ദേശം ഉയർത്തിപിടിച്ച യേശുദേവൻ വൃണിതമാനസരുടെ സഹയാത്രികനാണ്. തന്റെ പ്രിയ ശിഷ്യ റോസി ആന്റണിയുടെ മകൻ ഫാ ഫ്രാൻസിസ് ആലപ്പാട്ട് രചിച്ച 'കെനോസിസ് 'പ്രകാശനം  ചെയ്യുകയായിരുന്നു പ്രൊഫ. ലീലാവതി. അറുപതിലേറെ സമുന്നതമായ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള മലയാളത്തിന്റെ അമ്മയായ ടീച്ചർക്ക് നോവലിസ്റ്റ് ഉപഹാരം സമർപ്പിച്ചു. ഡോ. സെബാസ്റ്റ്യൻ എബ്രഹാം, ജിമ്മി ജോൺ, വിൽഫ്രഡ്‌ ആന്റണി എന്നിവരും പുസ്‌തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org