സഹൃദയ ‘മധുരക്കനി’യില്‍ പങ്കുചേര്‍ന്ന് ഇടവകകള്‍

സഹൃദയ ‘മധുരക്കനി’യില്‍ പങ്കുചേര്‍ന്ന് ഇടവകകള്‍

കൊച്ചി: തങ്ങള്‍ കൃഷി ചെയ്ത് ഉല്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റിടങ്ങളിലെ ജനങ്ങള്‍ക്കു കരുതലായി സമ്മാനിക്കുന്ന മധുരക്കനി പദ്ധതിയില്‍ കൈകോര്‍ത്ത് കൂടുതല്‍ ഇടവകകള്‍. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള പദ്ധതിയില്‍ ഇന്നലെ കൊരട്ടി ഫൊറോനയിലെ മേലൂര്‍, മുരിങ്ങൂര്‍ ഇടവകകളാണു ഉല്പന്നങ്ങള്‍ ശേഖരിച്ചു കൈമാറിയത്.

രണ്ടു പള്ളികളില്‍ നിന്നുമായി രണ്ടു ലോറി നിറയെ കാര്‍ഷിക ഉല്പന്നങ്ങള്‍ പള്ളികളില്‍ സംഭരിച്ചു. മേലൂര്‍ പള്ളി വികാരി ഫാ. ആന്‍റണി മടത്തുംപടി, മുരിങ്ങൂര്‍ പള്ളി ഫാ. പോള്‍ കോലഞ്ചേരി, കൈക്കാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെയും അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങരയുടെയും നേതൃത്വത്തില്‍ ചേര്‍ത്തല ഫൊറോനയിലെ സൗത്ത് തുറവൂര്‍, കിഴക്കുമുറി, ഉഴുവ പള്ളികളിലേക്കാണ് ഉല്പന്നങ്ങള്‍ എത്തിച്ചത്. ഇവിടെ നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്ക് ഉല്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. വിതരണത്തിനു വികാരിമാരായ ഫാ. ജോണ്‍സണ്‍ കൂവേലി, ഫാ. മെല്‍വിന്‍ ചിറ്റിലപ്പിള്ളി, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org