മദ്യശാലകള്‍ അടച്ചിടണം – കെസിബിസി മദ്യവിരുദ്ധസമിതി

കൊവിഡ് 19 പകരുന്ന പശ്ചാത്തലത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട ഇടങ്ങളായ ബീവറേജസ് കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതിയാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി സെക്രട്ടറിയേറ്റ് ആരോപിച്ചു. ആളുകള്‍ സംഘം ചേരുന്ന മതപരവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ എല്ലാ ചടങ്ങുകളും വേണ്ടെന്നു വയ്ക്കുകയും വിദ്യാലയങ്ങള്‍വരെ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടാതിരിക്കുന്നത് രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ് അധ്യക്ഷനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org